
തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയിലും ധാരണയിലെത്തിയെന്ന കോടിയേരിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് പരാജയ ഭീതി മൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോല്‍വി മുന്നില്‍ കണ്ടുള്ള ഇടതുമുന്നണിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. ഒരിക്കലും ബിജെപിയുമായി കോണ്‍ഗ്രസ് കൂട്ടുചേരില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ധാരണയുള്ളതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളിലാണ് ധാരണയെന്നും കോടിയേരി പറഞ്ഞിരുന്നു.