ആദര്‍ശവും മാനസിക പിന്തുണയും കൊണ്ട് ആദിവാസിക്ക് ആഹാരം കിട്ടില്ലെന്ന് സികെ ജാനു

Published : Apr 20, 2016, 10:47 AM ISTUpdated : Oct 04, 2018, 04:54 PM IST
ആദര്‍ശവും മാനസിക പിന്തുണയും കൊണ്ട് ആദിവാസിക്ക് ആഹാരം കിട്ടില്ലെന്ന് സികെ ജാനു

Synopsis

ആദര്‍ശവും ചിലരുടെ മാനസിക പിന്തുണയും കൊണ്ട് മാത്രം ആദിവാസിക്ക് ആഹാരമൊന്നും കിട്ടില്ലെന്ന് സി കെ ജാനു. എല്ലാക്കാലത്തും സമരം ചെയ്യാന്‍ മാത്രം നില്‍ക്കാതെ, ആദിവാസിക്കും ദളിതനും ഇനി രാഷ്‌ട്രീയ അധികാരമാണ് വേണ്ടതെന്നും അതിന് വേണ്ടി മാത്രമാണ് എന്‍ ഡി എ യോടൊപ്പം ചേര്‍ന്നതൊന്നും സി കെ ജാനു പറഞ്ഞു. നില്‍പ്പ് സമരത്തിലടക്കം ആദിവാസികള്‍ക്കായുള്ള സമരങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലും പിന്തുണ നല്‍കിയവര്‍ എന് ഡി എ പ്രവേശനത്തോടെ നിലപാട് മാറ്റില്ലേ എന്ന ചോദ്യത്തോടായിരുന്നു സി കെ ജാനുവിന്റെ രൂക്ഷമായ പ്രതികരണം. ഇടത്-വലത് മുന്നണികള്‍ തഴഞ്ഞത് കൊണ്ടാണ് ബിജെപിയോടൊപ്പം ചേര്‍ന്നതെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

PREV
click me!