പ്രചാരണം തീപാറുന്നു; അരുവിക്കര മോഡല്‍ പ്രസംഗവുമായി ഉമ്മന്‍ ചാണ്ടി കുട്ടനാട്ടില്‍

Published : May 07, 2016, 03:37 AM ISTUpdated : Oct 05, 2018, 03:03 AM IST
പ്രചാരണം തീപാറുന്നു; അരുവിക്കര മോഡല്‍ പ്രസംഗവുമായി ഉമ്മന്‍ ചാണ്ടി കുട്ടനാട്ടില്‍

Synopsis

ആലപ്പുഴ: ബിജെപി ശക്തമായി മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണു പ്രധാന മല്‍സരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ മണ്ഡലങ്ങളില്‍ ഇടതു മുന്നണി മൂന്നാംസ്ഥാനത്താണെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്തു പ്രധാന മത്സരം നടക്കുന്നുവെന്ന പ്രചരണത്തിനിടെയാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രം.

അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തിനിടെ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ന്യൂനപക്ഷ വോട്ടുകള്‍ കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ വളരെ നേരത്തെ അരുവിക്കര തന്ത്രം പയറ്റുകയാണ് ഉമ്മന്‍ചാണ്ടി. ഇവിടങ്ങളില്‍ സിപിഎം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ തന്നെയാകും സാധ്യത.

 

PREV
click me!