'വര്‍ഗീയ വിഷംചീറ്റി ഭിന്നിപ്പിക്കാനാണു പ്രധാനമന്ത്രിയുടെ ശ്രമം' - മോദിക്ക് ഉമ്മന്‍ ചാണ്ടിയുടെ തുറന്ന കത്ത്

Published : May 09, 2016, 06:34 AM ISTUpdated : Oct 05, 2018, 03:55 AM IST
'വര്‍ഗീയ വിഷംചീറ്റി ഭിന്നിപ്പിക്കാനാണു പ്രധാനമന്ത്രിയുടെ ശ്രമം' - മോദിക്ക് ഉമ്മന്‍ ചാണ്ടിയുടെ തുറന്ന കത്ത്

Synopsis

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തുറന്ന കത്ത്. കേരളത്തിലെ വോട്ടര്‍മാരെ വികസനത്തിന്റെ മറയിട്ട വര്‍ഗീയതയുടെ വിഷം ചീറ്റി ഭിന്നിപ്പിക്കാനാണു പ്രധാനമന്ത്രിയുടേയും പാര്‍ട്ടിയുടേയും ശ്രമമെന്നു മുഖ്യമന്ത്രി കത്തില്‍ കുറ്റപ്പെടുത്തുന്നു.

കേരളത്തിലെ പ്രബുദ്ധരായ ജനം ബിജെപിയെ നിയമസഭയുടെ പടികയറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ സ്വൈര്യ ജിവിതത്തിനു ഭീഷണി ഉയര്‍ത്തുന്നതു ബിജെപിയും സിപിഎമ്മുമാണ്. വികസനത്തെക്കുറിച്ച് വാതോരാതെ പറയുന്ന പ്രധാനമന്ത്രി മോദി, എ.ബി വാജ്പേയ് പ്രഖ്യാപിച്ച കുമരകം പാക്കേജ് എവിടെപ്പോയെന്നു വ്യക്തമാക്കണം. മധ്യപ്രദേശിലെ വ്യാപം അഴിമതിയും, വാജ്പേയ് സര്‍ക്കാരിനെ നാണം കെടുത്തിയ ശവപ്പെട്ടി കുംഭകോണവും മറക്കരുത്. ധനികന്മാര്‍ക്കുവേണ്ടി വികസനം നടപ്പാക്കിയ ഗുജറാത്തില്‍ ദരിദ്ര ജനത അവഗണിക്കപ്പെടുകയാണ്. ആ വികസന മാതൃകയാണോ കേരളത്തിലും നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി കത്തില്‍ ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ;

 

PREV
click me!