
ഉമ്മന്‍ചാണ്ടി എന്‍ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ഔപചാരികമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ പിന്തുണ അഭ്യര്‍ത്ഥിക്കാനാണ് മുഖ്യമന്ത്രിയെത്തിയതെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പുള്ള സന്ദര്‍ശനം മാത്രമാണെന്നാണ് ഉമ്മന്‍ചാണ്ടി ക്യാമ്പും പറയുന്നത്. അഞ്ച് മിനിറ്റിലേറെ സുകുമാരന്‍ നായരുമായി സംസാരിച്ച ഉമ്മന്‍ചാണ്ടി, നിലവിലെ രാഷ്‌ട്രീയ സാഹചര്യവും നിലപാടുകളും വിശദീകരിച്ചാണ് എന്‍എസ്എസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചത്. ചില ആശങ്കകള്‍ എന്‍എസ്എസും മുഖ്യമന്ത്രിയുമായി പങ്കുവച്ചതായാണ് ലഭിക്കുന്ന സൂചനകള്‍.