നാലു സീറ്റിനും കുറച്ചു വോട്ടുകള്‍ക്കുംവേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പിണറായി

anuraj a |  
Published : Apr 27, 2016, 01:33 PM ISTUpdated : Oct 05, 2018, 12:39 AM IST
നാലു സീറ്റിനും കുറച്ചു വോട്ടുകള്‍ക്കുംവേണ്ടി രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പിണറായി

Synopsis

ഇടുക്കിയിലെ കട്ടപ്പനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ ആര്‍എസ്എസുമായി ധാരണയുണ്ടാക്കിയതിനെ സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണം കൊണ്ട് സംസ്ഥാനത്ത് പുരോഗതിയൊന്നുമുണ്ടായില്ലെന്ന് വ്യക്തമാക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിക്ക് സ്ഥല ജല ഭ്രമം ബാധിച്ചെന്ന് പിണറായി പറഞ്ഞത്. ഇടുക്കിയില്‍ ഏലപ്പാറ, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിലാണ് പിണറായി പ്രചാരണത്തിനെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നാളെ ഇടുക്കിയിലെത്തുന്നുണ്ട്.

 

PREV
click me!