സൊമാലിയയോട് ഉപമിച്ച് കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചെന്ന് ഉമ്മന്‍ചാണ്ടി

Published : May 10, 2016, 01:16 PM ISTUpdated : Oct 05, 2018, 01:34 AM IST
സൊമാലിയയോട് ഉപമിച്ച് കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചെന്ന് ഉമ്മന്‍ചാണ്ടി

Synopsis

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി.  പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി. സൊമാലിയയോട് ഉപമിച്ച് കേരളത്തെ അപമാനിച്ചെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേ സമയം സോണിയാ ഗാന്ധിയെ വിമര്‍ശിച്ചായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രചാരണം.

കോപ്ടര്‍ ഇടപാടില്‍ നേര്‍ക്കു നേര്‍ അങ്കത്തിന് മോദിയും സോണിയയും സംസ്ഥാനത്തെ വേദിയാക്കിയതോടെ  മോദി, സോണിയാ പ്രസംഗങ്ങളിലേയ്ക്ക് പ്രചാരണം ഊന്നി. കഴിഞ്ഞ ദിവസത്തെ പ്രസംഗങ്ങളില്‍ പറഞ്ഞ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി. പേരാവൂരില്‍ ഒരു കുട്ടി മാലന്യകൂന്പാത്തില്‍  ആഹാരം കഴിച്ചെന്ന് പ്രധാനമന്ത്രിയുടെ പരാമര്‍ശം വസുതാത വിരുദ്ധമാണ്. 

പട്ടിക വര്‍ഗ ഡയറക്ടറുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. നേരത്തെ അഭിമാനമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയ സോളാര്‍ പദ്ധതികള്‍ ഇപ്പോള്‍ എങ്ങനെ അപമാനമായി. ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തടസം നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

PREV
click me!