
പേരാവൂര്‍: തെരഞ്ഞെടുപ്പ് ദിനം അടുക്കുന്തോറും കണ്ണൂര്‍ പേരാവൂര്‍ മണ്ഡലത്തില്‍ മത്സരവീര്യവും കൂടിവരികയാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ്. വോട്ടര്‍മാരോട് നേരിട്ട് വോട്ടു ചോദിക്കുന്നതൊക്കെ മൂന്ന് റൗണ്ട് പിന്നിട്ടു. മണ്ഡല പര്യടനം നടത്തുന്ന സ്ഥാനാര്‍ത്ഥി വോട്ടര്‍മാരോട് ആകെ ഓര്‍മ്മിപ്പിക്കുന്ന കാര്യം ചിഹ്നം മാറ്റിക്കുത്തരുതെന്നും അപരന്മാരെ സൂക്ഷിക്കുകയെന്നുമാത്രമാണ്.
ആത്മവിശ്വാസത്തിന് കുറവൊന്നും കാണിക്കാതെ ഇടതു പക്ഷവും രംഗത്തുണ്ട്. രണ്ട് തവണ ഇടതിനൊപ്പം നിന്ന പാരമ്പര്യമുള്ള മണ്ഡലത്തില്‍ വികസന പ്രശ്നങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനാര്‍ത്ഥി ബിനോയ് കുര്യന്‍ വോട്ടുപിടിത്തം. ബിഡിജെഎസിന്റെ കരുത്തു തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൈലിവാത്യാട്ടും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൈലി വാത്യാട്ട് താന്‍ പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലക്ക് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വോട്ട് ചോദ്ക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിഡിജെഎസില്‍ ചേര്‍ന്ന പൈലിവാത്യാട്ടിന് പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കാനുള്ള വേദികൂടിയാവുകയാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.