ഷാഹിദാ കമാല്‍ സിപിഎമ്മില്‍ ചേര്‍ന്നു

Published : May 01, 2016, 04:52 PM ISTUpdated : Oct 05, 2018, 12:13 AM IST
ഷാഹിദാ കമാല്‍ സിപിഎമ്മില്‍ ചേര്‍ന്നു

Synopsis

കൊല്ലം: കെപിസിസി നിര്‍വാഹകസമിതി അംഗം ഷാഹിദാ കമാല്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന ഷാഹിദ വളരെ നാടകീയമായാണു ചവറയിലെ എല്‍ഡിഎഫ് കണ്‍വെണ്‍ഷനില്‍വച്ചു കോടിയേരിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി വിട്ടത്.

മഹിളാ കോണ്‍ഗ്രസ് നേതാവായ ഷാഹിദാ കമാല്‍ സീറ്റ് വിഭജനത്തില്‍ അസംതൃപ്തയായിരുന്നു. ഷാഹിദ കമാലിനെ എല്‍ഡിഎഫ് പാളയത്തിലെത്തിച്ച് കൊല്ലത്തെ ന്യൂനപക്ഷവോട്ടിലാണു  സിപിഎമ്മിന്റെ കണ്ണ്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലും നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള ഷാഹിദ, 2011 ലെ തെരഞ്ഞെടുപ്പില്‍ ചടയമംഗലത്തുനിന്നു പരാജയപ്പെട്ടിരുന്നു.

PREV
click me!