തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും സിനിമാ അഭിനയത്തിരക്കില്‍ 'ശ്രീ'

Published : Apr 09, 2016, 08:07 AM ISTUpdated : Oct 05, 2018, 01:21 AM IST
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും സിനിമാ അഭിനയത്തിരക്കില്‍ 'ശ്രീ'

Synopsis

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീശാന്ത് സിനിമ അഭിനയത്തിരക്കിലുമാണ് ഇപ്പോള്‍ . ക്രിക്കറ്റില്‍ നിന്ന്  രാഷ്‌ട്രീയത്തിലേക്ക് ചുവടുവെച്ചപ്പോഴാണ്  ചലച്ചിത്ര രംഗത്തും താരത്തിന് അവസരം വന്നത്. സുരേഷ് ഗോവിന്ദ് സംവിധാനം നിര്‍വഹിക്കുന്ന 'ടീം ഫൈവ്'എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചു വരുന്നത്. ബൈക്ക് സ്റ്റണ്ടിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി നിക്കി ഗില്‍റാ‌ണി നായികയായെത്തും. സാഹസികത നിറഞ്ഞ ചിത്രത്തില്‍ മൂന്നു ഗാനങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. സാഹസിക ചിത്രമായതില്‍ ചിത്രത്തിന് ആവശ്യമായ ആയോധന കലകള്‍ പരിശീലനത്തിലുമാണ്.

അഖില്‍ എന്ന ബൈക്ക് അഭ്യാസിയുടെ വേഷമാണ് ശ്രീശാന്ത്. സിനിമയുടെ ചിത്രീകരണത്തിനായി ക്യാമറയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത് ശ്രീശാന്തിന്റെ പിതാവായ ശാന്തകുമാരന്‍ നായരാണ്. ചിത്രീകരണം കൊച്ചിയില്‍ നടന്നു വരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മൂന്നു ദിവസത്തെ ഇടവേലയാണ് അഭിനയത്തിനായി 'ശ്രീ' മാറ്റിവെച്ചിരിക്കുന്നത്. അഭിനയം തെരുഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മൂന്നു ദിവസങ്ങള്‍ക്കുശേഷം തലസ്ഥാനത്തേക്ക്  കുടുംബത്തോടെ താമസം മാറ്റുമെന്നും പ്രചാരണത്തിനിറങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു . ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ  നിക്കി ഗല്‍റാ‌ണിയാണ് വിവരം പുറത്തറിയിച്ചത്. ശ്രീ ശാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണെന്ന് നിക്കി ഗല്‍റാ‌ണിയും അറിയിച്ചു. നേരത്തെ റിയാലിറ്റി  ഷോകളിലും സ്റ്റേജ്  പ്രോഗ്രാമുകളിലും സാനിദ്ധ്യമറിയിച്ച  ശ്രീശാന്ത്  ഇതാദ്യമായാണ് മലയാള സിനിമയില്‍ നായകനായി എത്തുന്നത്‌. ബോളിവുഡില്‍  മേയില്‍ പുറത്തിറങ്ങാനിരിക്കുന്ന 'കാബറെ' ആയിരുന്നു ആദ്യം അഭിനയിച്ചത്. സനയാദി റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രതിലേക്കും കരാര്‍  ഒപ്പിട്ടു കഴിഞ്ഞു.

PREV
click me!