ഘട്ടം ഘട്ടമായി മദ്യനിരോധനത്തിന് ഊന്നല്‍ നല്‍കി യുഡിഎഫ് പ്രകടനപത്രിക ഇന്ന്

Published : Apr 20, 2016, 01:07 AM ISTUpdated : Oct 05, 2018, 01:38 AM IST
ഘട്ടം ഘട്ടമായി മദ്യനിരോധനത്തിന് ഊന്നല്‍ നല്‍കി യുഡിഎഫ് പ്രകടനപത്രിക ഇന്ന്

Synopsis

തിരുവനന്തപുരം: യു.ഡി.എഫിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഘട്ടം ഘട്ടമായി മദ്യനിരോധനമെന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ നയത്തിലൂന്നിയാണ്  പ്രകടന പത്രിക. അതേ സമയം ഫൈവ് സ്റ്റാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ ചേരുന്ന മുന്നണി യോഗത്തില്‍ ചര്‍ച്ചയാകും. 

പഞ്ചനക്ഷത്ര ബാര്‍ ലൈസന്‍സ് വിവരം പുറത്തായത് മുന്നണിയെ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായം യു.ഡി.എഫിലുണ്ട്. പഞ്ചനക്ഷത്ര പദവിക്ക് സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടികള്‍ കര്‍ശനമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. 

നയം കൂടുതല്‍ കര്‍ശനമാക്കാന്‍ സന്നദ്ധമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എല്ലാവര്‍ക്കും ഭക്ഷണം, പാര്‍പ്പിടം ,ആരോഗ്യം എന്നതാണ് പത്രികയിലെ മറ്റൊരു വാഗ്ദാനം. കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കായി കാര്‍ഷിക വ്യാവസായിക മേഖലകളില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങും. വികസനതുടര്‍ച്ചയ്ക്കും കാരുണ്യ ക്ഷേമ പദ്ധതികള്‍ക്കും പ്രകടന പത്രികയില്‍ ഊന്നല്‍ നല്‍കും.
 

PREV
click me!