
ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാണികളെയും എന്നെയും ബോറടിപ്പിക്കരുത് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
വി എസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി എന്റെ വായ് പൊത്തി പിടിക്കാന്‍ ജനങ്ങളെ ഇറക്കും എന്ന് പ്രഖ്യാപിച്ചതായി കണ്ടു. എനിക്കെതിരെ അക്രമം നടത്താനുള്ള ആഹ്വാനമായി ചിലര്‍ ഇത് കാണുന്നുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടി ഒരു പക്ഷേ ഉദ്ദേശിച്ചത് അതായിരിക്കില്ല.
തെരഞ്ഞെടുപ്പ് ഗോദായില്‍ നിന്ന് ഓടി ഒളിച്ച ഉമ്മന്‍ചാണ്ടി വീണ്ടും യഥാര്‍ത്ഥ ഗോദയിലേക്ക് തിരിച്ചുവരണം എന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി ഇങ്ങനെ പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്.
പക്ഷേ ഇവിടെയും ഉമ്മന്‍ചാണ്ടി ഗോദയിലേക്ക് കടക്കുന്നില്ല. കാണികളെ ഗോദയിലേക്ക് ഇറക്കാനാണ് ശ്രമം.
കാണികളെ ഗോദയിലിറക്കിയുള്ള കളിയല്ല തെരഞ്ഞെടുപ്പ്. അവര്‍ അന്തിമമായി വിധി എഴുതാന്‍ ഉള്ളവരാണ്. ചുമ്മാതെ ഗ്വോ ഗ്വാ വിളിച്ച് ഗോദയ്‌ക്ക് ചുറ്റും ഓടിക്കൊണ്ടിരുന്ന് എന്നെയും കാണികളെയും ബോറടിപ്പിക്കരുത്.