എംഡിഎംകെ നേതാവ് വൈക്കോ നാടകീയമായി തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങി

Published : Apr 25, 2016, 10:13 AM ISTUpdated : Oct 04, 2018, 11:29 PM IST
എംഡിഎംകെ നേതാവ് വൈക്കോ നാടകീയമായി തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങി

Synopsis

ചെന്നൈ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എംഡിഎംകെ നേതാവ് വൈക്കോ പ്രഖ്യാപിച്ചു. വിവിധ ജാതി സംഘടനകള്‍ കരിങ്കൊടികളുമായി പ്രതിഷേധം അറിയിച്ചതോടെയാണ് നാടകീയ പിന്മാറ്റം. തൂത്തുകുടിയിലെ കോവില്‍പട്ടിയില്‍ നിന്നാണ് വൈക്കോ മത്സരിക്കാനിരുന്നത്. വിനായക് ജി. രമേഷ് പകരം കോവില്‍പട്ടിയില്‍ എംഡിഎംകെ സ്ഥാനാര്‍ഥിയാകും.

തേവര്‍ ജാതിയില്‍പ്പെട്ട കൗസല്യയെ വിവാഹം കഴിച്ചതിന്റെ പേരില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ശങ്കര്‍ എന്ന യുവാവിനെ കൗസല്യയുടെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തിയിരുന്നു. സംഭവത്തെ അപലപിച്ചതിന്‍റെ പേരില്‍ വൈക്കോയ്‌ക്കെതിരെ തേവര്‍ വിഭാഗക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

ഈ സാഹചര്യത്തില്‍ തേവര്‍ വിഭാഗക്കാര്‍ പ്രബലമായ മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ട് ലഭിക്കുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് വൈക്കോ പിന്മാറുന്നത്.

PREV
click me!