'പരമാവധി 5 പേരെന്നാണ് കരുതിയത്, ഷിജിൻ പാവമാണ്'; എവിക്ഷന് ശേഷം ഗായത്രി സുരേഷ്

Published : Oct 06, 2026, 10:50 AM IST
Gayathri Suresh

Synopsis

ബിഗ് ബോസിലെ മാസ് എവിക്ഷനിൽ പുറത്തായ ഗായത്രി സുരേഷിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. ഈ സീസൺ തികച്ചും പ്രവചനാതീതമാണെന്നും, ഷോയിൽ തിരിച്ചെത്തിയ ശേഷം താൻ മികച്ച പ്രകടനമാണ് നൽകിയതെന്നും അവർ പറഞ്ഞു.

ഇത്തവണത്തെ ബിഗ് ബോസിലെ ശ്രദ്ധേയായി മൽസരാർത്ഥികളിൽ ഒരാളായിരുന്നു ഗായത്രി സുരേഷ്. സീസൺ‌ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകം ലീഡർക്കു ലഭിച്ച പ്രത്യേക അധികാരത്തിലൂടെ ഗായത്രി പുറത്താകുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മാസ് എവിക്ഷനിൽ ഗായത്രിയും പുറത്തായി. ഇപ്പോഴിതാ പുറത്തു വന്നതിനു ശേഷം ഗായത്രി നടത്തിയ പ്രതികരണവും ശ്രദ്ധിക്കപ്പെടുകയാണ്.

''ഈ സീസൺ അൺപ്രഡിക്ടബിൾ ആണ്. എന്തൊക്കെയാ സംഭവിക്കുന്നതെന്ന് ഞങ്ങൾ‌ക്കു തന്നെ അറിയില്ലായിരുന്നു. തലേദിവസം ഞങ്ങളോടു പറഞ്ഞു, നാളെ ഒരു മാസ് എവിക്ഷൻ നടക്കാൻ പോകുകയാണെന്ന്. പരമാവധി ഒരു അഞ്ചു പേരൊക്കെ പോകും എന്നാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷേ, എട്ടു പേർ ഒറ്റയടിക്ക് പുറത്തായി. എന്നെ ജനങ്ങൾക്ക് കുറച്ചുകൂടി നിർത്താമായിരുന്നു എന്നു തോന്നി. തിരിച്ചു ചെന്നപ്പോൾ ഞാൻ നന്നായി ഇംപ്രൂവ് ആയതായാണ് എനിക്കു തോന്നിയത്. എന്റെ മാക്സിമം കൊടുത്തിട്ടുണ്ട്. പുറത്തേക്ക് എന്താണ് വന്നത് എന്നറിയില്ല. എല്ലാവരും ജീവിതത്തിൽ ഒരു തവണ എക്സ്പീരിയൻസ് ചെയ്യേണ്ട ഒന്നാണ് ബിഗ് ബോസ് ഹൗസ്. ലാലേട്ടനെ കാണാതെ ഇറങ്ങിവരേണ്ടിവന്നതിൽ വിഷമുണ്ട്. പക്ഷേ, കേറുമ്പോൾ കണ്ടല്ലോ, അതു മതി'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഗായത്രി പറഞ്ഞു.

ബിഗ് ബോസിൽ ആരു കപ്പടിക്കും എന്ന ചോദ്യത്തിന് ഷിജിന്റെ പേരാണ് ഗായത്രി പറഞ്ഞത്. ''ഷിജിൻ വ്യത്യസ്തമായി ചിന്തിക്കുന്ന ആളാണ്. പക്ഷേ, വളരെ പാവം മനുഷ്യനാണ്. ആളെ മനസിലാക്കിയാൽ ആൾ പാവമാണ്. ആസിഫും ഷിജിനും ജയിക്കാൻ സാധ്യതയുണ്ട്. അവിടെ ഞാനും രാഹുൽ ചേട്ടനും ജസീലയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അതുപോലെ ഞാനും എൽദോ ചേട്ടനും ഫ്രണ്ട്സാണ്. പിന്നെ ഞാൻ കുറച്ച് ഡിറ്റാച്ച്ഡ് ആയിട്ടുള്ള ആളാണ്. ഒരു ബൗണ്ടറി വെയ്ക്കാറുണ്ട്. ഇമോഷണലി ആരുമായും കണക്ട് ആകാറില്ല. ജസീല എനിക്ക് വളരെ കണക്ട് ചെയ്യാൻ പറ്റിയ ആളായിട്ട് തോന്നി'', എന്നും ഗായത്രി കൂട്ടിച്ചേർത്തു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഞ്ചാം വാരം ലീഡര്‍മാര്‍ 4; പുതിയ പ്രഖ്യാപനവുമായി ബിഗ് ബോസ്
അഞ്ചാം ആഴ്ച; എൽദോ, താഷി, ആസിഫ്, ​ഗൗതം എന്നിവർ നോമിനേഷനിൽ, ഒപ്പം ഇവരും