
ബിഗ് സീസൺ 7 ഇരുപത്തിരണ്ടാം ദിവസത്തിലെത്തി നിൽക്കുകയാണ്. ഇതുവരെ നാല് മത്സരാത്ഥികൾ എവിക്ട് ആയപ്പോൾ പുതിയ ആഴ്ചയിലെ ക്യാപ്റ്റനായി അപ്പാനി ശരത്തിനെയാണ് ക്യാപ്റ്റൻസി ടാസ്കിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം സ്വേച്ഛധിപതികൾ ആയി നെവിനും ജിസേലുമാണ് വിജയിച്ചിരിക്കുന്നത്.
ഈയാഴ്ച രണ്ട് മത്സരാത്ഥികൾ എവിക്ട് ആയെങ്കിലും ഒരു മത്സരാർത്ഥി കൂടി സീസൺ സെവനിൽ ഉണ്ടായിരിക്കുകയാണ്. ഇതുവരെ ഒരുമിച്ച് മത്സരിച്ചിരുന്ന ആദിലയും നൂറയും ഇനി മുതൽ രണ്ട് വ്യത്യസ്ത മത്സരാർത്ഥികൾ ആയിരിക്കുമെന്നാണ് ബിഗ് ബോസ് അറിയിച്ചിരിക്കുന്നത്. അതിന് ശേഷം ആദിലയ്ക്ക് ഉണ്ടായ മാറ്റവും പ്രേക്ഷകർ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്. ഇനി എന്തായാലൂം മത്സരം ഒന്ന് കൂടി മുറുകും എന്നാണ് സമൂഹമാധ്യമങ്ങളിൽ അടക്കം പ്രേക്ഷകർ പറയുന്നത്. അതേസമയം ആദിലയും നൂറയും അടുത്ത എവിക്ഷനിൽ നോമിനേഷൻ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. കൂടുതൽ വോട്ടുകൾ ആർക്കായിരിക്കാം ഇനി കിട്ടുക? ആരായിരിക്കാം ഏറ്റവും കൂടുതൽ ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
അതേസമയം കഴിഞ്ഞ ദിവസം ആദിലയുടെ ജന്മദിനവും, ബിന്നിയുടെ വിവാഹവാർഷികവുമായിരുന്നു. ബിഗ് ബോസ് ഇരുവർക്കും വേണ്ടി രണ്ട് കേക്കുകൾ വീതം നൽകിയിരുന്നു. ആദിലയുടെയും നൂറയുടെയും സുഹൃത്തക്കളും, ബിന്നിയുടെ പങ്കാളിയും ആശംസകൾ നേർന്നു.