
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാന്റ് ഫിനാലേയിലേക്ക് അടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഗെയിമുകൾ എല്ലാം മാറിമറിയുന്നുണ്ട്. നിലവിലുള്ള പത്ത് പേരിൽ ആരെല്ലാം ഇനി ഷോയിൽ അവസാനിക്കുമെന്നും ആരൊക്കെ ടോപ് 5ൽ എത്തുമെന്നതുമുള്ള ഏകദേശ ധാരണ വരും ദിവസങ്ങളലിൽ ലഭിച്ചേക്കാം. ഷോ അവസാനിക്കാൻ പോകുന്നതിനിടെ ഈ സീസണിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് മുൻ ബിഗ് ബോസ് വിജയി അഖിൽ മാരാർ.
നെവിനെതിരെ രൂക്ഷ പ്രതികരണമാണ് അഖിൽ മാരാർ നടത്തിയത്. വളരെ അരോചകമാണ് നെവിന്റെ ഓരോ പ്രവർത്തികളെന്ന് അഖിൽ പറയുന്നു. അനീഷ്, അക്ബർ, അനുമോളൊക്കെ ടോപ് 5ൽ വരാൻ സാധ്യതയുള്ളവരാണെന്നും ഇനി പ്രേക്ഷകർ ഗെയിം കളിക്കേണ്ട സമയമാണെന്നും ബുദ്ധിപൂർവ്വം വോട്ട് നൽകണമെന്നും അഖിൽ പറയുന്നു.
അഖിൽ മാരാരുടെ വാക്കുകൾ ചുവടെ
ഇടയ്ക്ക് മാത്രമാണ് ബിഗ് ബോസ് കാണാനുള്ള അവസരം കിട്ടാറുള്ളത്. രണ്ട് ദിവസം മുൻപത്തെ എപ്പിസോഡ് ഞാൻ കണ്ടിരുന്നു. എന്റെ പൊന്നേ.. എന്നോട് ദയവ് ചെയ്ത് ആർക്കും വിരോധം തോന്നരുത്. എങ്ങനെ കാണാൻ പറ്റുന്നു എന്ന് എനിക്ക് തോന്നിപ്പോകുന്ന അരോചകമായ കണ്ടന്റാണ് നെവിൻ എന്ന മത്സരാർത്ഥി നൽകുന്നത്. എനിക്ക് ആദ്യമെ താല്പര്യമില്ലാത്ത മത്സരാർത്ഥിയാണ് നെവിൻ. അടിസ്ഥാനപരമായി ഒരു മനുഷ്യന് സഹജീവികളോട് സ്നേഹവും കരുണയും ഏതെങ്കിലും രീതിയിൽ കരുതലും ഉണ്ടാകും. മറ്റൊരാളെ സഹായിച്ചില്ലെങ്കിൽ ആരേയും ഉപദ്രവിക്കാതിരിക്കുക എന്നതാണ് എനിക്ക്. അതാകും ആദ്യം മുതൽ നെവിൻ കാണിക്കുന്ന സ്വാർത്ഥത, ഭക്ഷണത്തോട് കാണിക്കുന്ന ആർത്തി, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന പ്രത്യേകതരം മാനസികാവസ്ഥയുള്ള മത്സരാർത്ഥിയാണ് നെവിൻ. ഇവൻ എന്തോ വലിയ എന്റർടെയ്നറാണെന്ന് പുറത്ത് പറയുന്നത് കേട്ടു. ഞാൻ മനസിലാക്കിയിടത്തോളം വിവരക്കേടിനെ എന്റർടെയ്ൻമെന്റായി ആഘോഷിക്കപ്പെടുകയാണ്.
സമൂഹത്തിൽ ഏതെങ്കിലും രീതിയിൽ ആദരവ് അർഹിക്കുന്ന മനുഷ്യരോട് സംസാരിക്കുമ്പോൾ നമ്മൾ ബഹുമാനം കൊടുക്കാറുണ്ട്. ഇവിടെ നെവിന്റെ കാര്യത്തിൽ ലാലേട്ടനോടും ബിഗ് ബോസിനോടും സംസാരിക്കുമ്പോഴും അതില്ല. വിവരക്കേട് ആഘോഷിക്കുന്നു. പൊട്ടത്തരങ്ങൾ വിളിച്ച് പറയുന്നതിനിടെ നിങ്ങൾ എന്റർടെയ്ൻമെന്റെന്ന് പറയുന്നു. ഇത് ഒരിക്കലും അഭിനയമല്ല. ഒരാളുടെ യഥാർത്ഥ സ്വഭാവമാണ്. ക്യാപ്റ്റൻസി ടാസ്കിൽ അനുമോളോടും സാബുമാനോടും ആര്യനോടും ചെയ്തതെന്താണ്. ആ കയറ് എന്റെ കയ്യിലായിരുന്നെങ്കിൽ എന്ന ചിന്ത ഉണ്ടായി. എന്ത് അരോചകമാണ്. അനുമോൾ പലപ്പോഴും നെവിനെതിരെ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള മത്സരാർത്ഥിയെ എങ്ങനെ സഹിക്കുന്നു.
അനീഷ്, അനുമോൾ, അക്ബറൊക്കെ നല്ല രീതിയിൽ ഗെയിം കളിക്കുന്നുണ്ട്. അക്ബറിന് ചില നെഗറ്റീവുകൾ വന്നിരുന്നിവെങ്കിലും അവനൊരു നല്ല മത്സരാർത്ഥിയാണ്. അർഹതയോട് കൂടി ടോപ് 5ൽ എത്തേണ്ടവരാണ്. സാബുമാൻ നല്ലൊരു മനുഷ്യനാണ്. പുറത്തിറങ്ങുമ്പോൾ ഷോയ്ക്ക് അപമാനം ഉണ്ടാക്കാത്ത ഒരാളാണ് സാബു. വളരെ ക്വാളിറ്റിയുള്ള വ്യക്തി. മത്സരാർത്ഥിയെന്ന നിലയിൽ 100 ശതമാനം അനീഷ് ഓക്കെയാണ്. കാര്യങ്ങൾ മനസിലാക്കാനുള്ള ബോധം ഇല്ലെങ്കിലും ഷാനവാസ് തരക്കേടില്ലാതെയാണ് മുന്നോട്ട് പോകുന്നത്. ലാലേട്ടന്റെ മുന്നിൽ വച്ച് അക്ബർ, ഷാനവാസിന്റെ കള്ളത്തരങ്ങൾ പൊളിക്കാനാണ് ശ്രമിച്ചതെന്ന് ലക്ഷ്മി പറയുന്നുണ്ട്. ഇത് കേട്ടതും കയ്യടിച്ച് നന്ദി പറഞ്ഞ ഷാനവാസിനെ കണ്ടപ്പോൾ എനിക്ക് കഷ്ടം തോന്നിപ്പോയി. ആ സമയത്താണ് അദ്ദേഹം ഒരു പൊട്ടനായി പോയല്ലോ എന്ന് തോന്നിപ്പോയത്. പക്ഷേ വേറെ പലപ്പോഴും നല്ല രീതിയിൽ നിൽക്കുന്നുണ്ട്. അനുമോൾ ആദ്യം മുതലെ തന്നെ എങ്ങനെയാണോ അങ്ങനെ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇനി അങ്ങോട്ട് പ്രേക്ഷകർ ഗെയിം കളിക്കേണ്ട സമയമാണ്. ബുദ്ധിപൂർവ്വമായി വോട്ട് ചെയ്യണമെന്ന് ഓർമപ്പെടുത്തുകയാണ്.