'എന്നോട് ക്ഷമിക്കണം'; അനുമോളോട് അനീഷ്, പിന്നാലെ കൈകൊടുത്ത് പിരിഞ്ഞ് ഇരുവരും

Published : Nov 03, 2025, 10:07 PM ISTUpdated : Nov 03, 2025, 10:09 PM IST
Bigg boss

Synopsis

"ഞാൻ വല്ലാതെ ആ​ഗ്രഹിക്കുന്നു ഇരുവരും ഒന്നിക്കാൻ. എന്നിട്ട് അനീഷേട്ടൻ പഠിക്കണം. ഇത്രയും ദിവസം ഇവിടെ നിന്ന് അവളാരാണെന്ന് മനസിലാക്കിയിട്ടും പ്രപ്പോസ് ചെയ്യണമെങ്കിൽ സമ്മതിക്കണം", എന്നായിരുന്നു നൂറയോടായി അക്ബർ പറഞ്ഞത്.

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാന വാരത്തിലേക്ക് കടന്നപ്പോൾ ചർച്ചാ വിഷയം അനുമോളും അനീഷും ആണ്. അനുമോളോട് അനീഷ് വിവാഹാഭ്യർത്ഥന നടത്തിയതായിരുന്നു ഇതിന് കാരണം. വീക്കെൻഡിൽ മോഹൻലാൽ അടക്കം ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നിതാ സംഭവം പറഞ്ഞ് ഒത്തുതീർപ്പാക്കിയിരിക്കുകയാണ് അനുമോളും അനീഷും. തന്റെ ഭാ​ഗത്ത് നിന്നും എന്തെങ്കിലും മോശം സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അനീഷ് പറയുന്നുണ്ട്.

അനീഷും അനുമോളും തമ്മിലുള്ള സംഭാഷണം ഇങ്ങനെ

അനീഷ്: എനിക്കൊരു ഇഷ്ടം തോന്നി. അത് തുറന്നു പറഞ്ഞു. അനുമോൾക്കും എന്നോട് ഇഷ്ടം കാണുമെന്ന് ഞാൻ വിചാരിച്ചു. പക്ഷേ അതില്ലെന്ന് എനിക്ക് മനസിലായി. അപ്പോൾ അതിവിടെ വച്ച് തീർന്നു. ആ ചാപ്റ്റർ തീർന്നുവെന്ന് അതുകൊണ്ടാണ് ഞാൻ അന്ന് പറഞ്ഞതും. ഇതൊന്നും മനസിൽ വച്ച് എന്നോട് പെരുമാറരുത്.

അനുമോൾ: ഇല്ല. ഞാനൊന്നും പെരുമാറുന്നില്ല.

അനീഷ്: ഞാൻ ഇങ്ങനെയാണ്. എന്റെ ഭാ​ഗത്ത് നിന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം.

അനുമോൾ: ഏയ് ഒരു തെറ്റും സംഭവിച്ചിട്ടില്ല. തിരിച്ച് ഇഷ്ടം തോന്നുമായിരിക്കും എന്ന് പറയാനുള്ള കാര്യമെന്താ?

അനീഷ്: അല്ല എനിക്കങ്ങനെ തോന്നി. അനുമോളുടെ പെരുമാറ്റത്തിൽ നിന്നും അങ്ങനെ തോന്നി. അതാണ് അല്ലാതെ വേറൊന്നും ഇല്ല. പിന്നെ നമ്മൾ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇത്രയും നാളായില്ലേ. അപ്പോൾ അനുകൂലമായിട്ടൊരു പ്രതികരണം ഉണ്ടാകുമെന്ന് ഞാൻ ധരിച്ച് പോയി. അത്രയെ ഉള്ളൂ. പക്ഷേ അങ്ങനെ ഇല്ലെങ്കിൽ എനിക്ക് യാതൊരുവിധ പ്രശ്നവും ഇല്ല.

അനുമോൾ: ഒന്നാമത്തെ കാര്യം ചേട്ടനെ ഞാൻ ആ രീതിയിൽ കണ്ടിട്ടില്ല. ഒരു ബ്രദർ എന്ന രീതിയിലാണ് കണ്ടിരിക്കുന്നത്. അന്ന് ചേട്ടനങ്ങനെ പറഞ്ഞപ്പോൾ ഷോക്കായി പോയി.

അനീഷ്: എന്റെ മനസിപ്പോൾ ഫ്രീയായി

അനുമോൾ: ചേട്ടൻ അങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അതിന് മുന്നെ ഞാൻ തമാശയ്ക്കാണ് ഓരോന്ന് കാണിച്ചത്. ആ സെൻസിൽ ചേട്ടനെടുക്കും എന്ന് ഞാൻ കരുതി. പക്ഷേ ചേട്ടൻ ഇങ്ങനെ പറയുമെന്ന് വിചാരിച്ച കാര്യമല്ല.

അനീഷ്: അതിലൊന്നും കാര്യമില്ല. എനിക്ക് തോന്നി പറഞ്ഞു. അത്രയെ ഉള്ളൂ. ഇപ്പോഴെന്റെ മനസ് ഭയങ്കരമായി ഫ്രീയാണ്. ഫീൽ ഫ്രീ എന്ന് പറയുന്ന അവസ്ഥ. അന്ന് കുറച്ച് വിഷമം ഉണ്ടായിരുന്നു. അതുകൊണ്ടാണ് നന്നായിട്ട് ചിരിക്കാൻ പോലും പറ്റുന്നത്. ഇനി ഇതേക്കുറിച്ച് ആലോചിച്ച് ഒരു ടെൻഷനും വേണ്ട.

അനുമോൾ: എനിക്ക് ടെൻഷനൊന്നും ഇല്ല. ഒരാള് ഇഷ്ടമാണെന്ന് പറയുന്നത് തെറ്റായിട്ടുള്ള കാര്യമല്ലല്ലോ. അന്ന് പെട്ടെന്നൊരാൾ മുഖത്ത് നോക്കി വിവാഹം കഴിച്ചാലോന്ന് പറഞ്ഞപ്പോൾ ചമ്മിപ്പോയി. ഇന്റസ്ട്രിയിൽ വന്ന ശേഷം ആരും ഇത്ര ദൈര്യത്തോടെ സംസാരിച്ചിട്ടില്ല. തിരിച്ച് തോന്നണമോ വേണ്ടയോ എന്നത് അവരവരുടെ കാര്യമാണല്ലോ.

അനീഷ്: അതാണ് ഞാൻ പറഞ്ഞത്. അനുമോളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. വീണ്ടും പറയുന്നു ക്ഷമിക്കണം.

അനീഷ്: ഇഷ്ടമാണെന്നത് തുറന്ന് പറഞ്ഞു. അതിലെന്താ തെറ്റ്?

ഇരുവരും സംസാരിക്കുന്നത് അക്ബർ, ആദില, നൂറ, നെവിൻ എന്നിവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. "ഞാൻ വല്ലാതെ ആ​ഗ്രഹിക്കുന്നു ഇരുവരും ഒന്നിക്കാൻ. എന്നിട്ട് അനീഷേട്ടൻ പഠിക്കണം. ഇത്രയും ദിവസം ഇവിടെ നിന്ന് അവളാരാണെന്ന് മനസിലാക്കിയിട്ടും പ്രപ്പോസ് ചെയ്യണമെങ്കിൽ സമ്മതിക്കണം", എന്നായിരുന്നു നൂറയോടായി അക്ബർ പറഞ്ഞത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ