
ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയതാണ് എയ്‍ഞ്ചല്‍. അഡോണിയുമായി പ്രപോസ് ചെയ്‍തതിന്റെ പേരില്‍ എയ്‍ഞ്ചല്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇവരുടെ പ്രണയത്തെ കുറിച്ച് ആള്‍ക്കാര്‍ സംശയവും പ്രകടിപ്പിക്കുന്നു. അഡോണിയുടെ പേരില്‍ എയ്‍ഞ്ചലും മജ്‍സിയയും തമ്മില്‍ കോര്‍ക്കുന്ന കാഴ്‍ചയും ഏറ്റവും ഒടുവിലത്തെ എപിസോഡില്‍ കണ്ടു. രൂക്ഷമായ വാക് തര്‍ക്കത്തിനും കാരണമായി. കലാലയം ടാസ്‍കില്‍ അഡോണിയുടെ ഓട്ടോഗ്രാഫില്‍ താൻ എഴുതിയത് ഭാഗ്യലക്ഷ്‍മിയോട് എന്തിന് പറഞ്ഞുവെന്ന് ചോദിച്ചാണ് മജ്‍സിയ തര്‍ക്കിച്ചത്.
ചേച്ചിയുടെ അടുത്ത് സംസാരിക്കുമ്പോള്‍ താൻ ഇതും പറഞ്ഞുവെന്നായിരുന്നു എയ്‍ഞ്ചല്‍ മജ്‍സിയയോട് പറഞ്ഞത്. ഞാൻ എന്റെ സ്‍പേസിലാണ് എഴുതിയത് എന്ന് മജ്‍സിയ പറഞ്ഞു. താൻ അതിന് പ്രശ്‍നമാക്കിയില്ലല്ലോയെന്ന് എയ്‍ഞ്ചല്‍ ചോദിച്ചു. എന്നോട് അതിനെ ചോദിച്ചല്ലോയെന്ന് മജ്‍സിയ പറഞ്ഞു. ഞാൻ നിന്റെയടുത്ത് വന്ന് സംസാരിച്ചില്ലല്ലോയെന്ന് എയ്‍ഞ്ചല്‍ ചോദിച്ചു. നീ എന്തിനാണ് എന്റെയടുത്ത് ചൂടാവുന്നത് എന്ന് മജ്‍സിയയും ചോദിച്ചതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലുമെത്തി.
അഡോണിക്ക് ഒരു പേപ്പറില്‍ എയ്‍ഞ്ചലര്‍ എന്തോ കുറിച്ചു കൊടുത്തപ്പോള്‍ ബി സീരിസ് എന്ന് മജ്‍സിയ എഴുതിയതായിരുന്നു ചര്‍ച്ചയ്‍ക്ക് കാരണമായത്.
എയ്‍ഞ്ചല്‍- മൂന്ന്, റിതു മന്ത്ര- മൂന്ന്, മണിക്കുട്ടൻ- നാല്, സൂര്യ- ആറ്, സജ്‍ന- ഫിറോസ്- ഒമ്പത് എന്നിങ്ങനെയാണ് ഈ ആഴ്‍ചത്തെ നോമിനേഷൻ വന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ