Bigg Boss 4 : ആള്‍മാറാട്ടം ടാസ്‍കില്‍ ആര് ആരൊക്കെ? പ്രഖ്യാപിച്ച് ബി​ഗ് ബോസ്

Published : Jun 21, 2022, 10:05 PM IST
Bigg Boss 4 : ആള്‍മാറാട്ടം ടാസ്‍കില്‍ ആര് ആരൊക്കെ? പ്രഖ്യാപിച്ച് ബി​ഗ് ബോസ്

Synopsis

ഇത്തവണ രസകരമായ വീക്കിലി ടാസ്‍ക്

ബി​ഗ് ബോസില്‍ (Bigg Boss 4) മത്സരാര്‍ഥികള്‍ക്ക് വാശിയും പ്രേക്ഷകര്‍ക്ക് നിരവധി മുഹൂര്‍ത്തങ്ങളും ലഭിക്കാറുള്ള ടാസ്കുകളാണ് വീക്കിലി ടാസ്കുകള്‍. ബി​ഗ് ബോസിലെ മുന്നോട്ടുപോക്കിന് ഒരു മത്സരാര്‍ഥി സ്ഥിരമായി മികവ് കാണിക്കേണ്ട ഒന്നാണ് വീക്കിലി ടാസ്കുകള്‍ എന്നും പറയാം. ഒരു വാരത്തിലെ ആകെ പ്രകടനത്തിനൊപ്പം വീക്കിലി ടാസ്കിലെ മികവും കൂടി പരി​ഗണിച്ചാണ് ക്യാപ്റ്റന്‍സി ടാസ്കിലേക്കും ജയില്‍ ടാസ്കിലേക്കുമൊക്കെ മത്സരാര്‍ഥികള്‍ പരസ്പരം തെരഞ്ഞെടുക്കുന്നത്. അതിനാല്‍ത്തന്നെ പല വീക്കിലി ടാസ്കുകളും ആവേശത്തിന്‍റെ അതിര് വിട്ട് മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷത്തിലേക്ക് എത്താറുണ്ട്. എന്നാല്‍ ഇത്തവണ രസകരമായ ഒരു വീക്കിലി ടാസ്ക് ആണ് ബി​ഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ആള്‍മാറാട്ടം എന്നാണ് രസകരമായ ഈ വീക്കിലി ടാസ്കിന്‍റെ പേര്. ഒരു മത്സരാര്‍ഥി മറ്റൊരു മത്സരാര്‍ഥിയുടെ റോള്‍ എടുത്തണിയുകയാണ് ഈ ടാസ്കില്‍ വേണ്ടത്. ഇതിനായി ഓരോരുത്തരും തനിക്ക് അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള രണ്ട് പേരുടെ പേരുകള്‍ ബി​ഗ് ബോസിനോട് പറയണമായിരുന്നു. കണ്‍ഫെഷന്‍ റൂമില്‍ വച്ച് ഇതിനായി ഒരു ഓഡിഷനും ബി​ഗ് ബോസ് നടത്തിയിരുന്നു. ഇതില്‍ നിന്നുള്ള തെരഞ്ഞെടുപ്പുകള്‍ ബി​ഗ് ബോസ് പിന്നീട് പ്രഖ്യാപിച്ചു. ഇതു പ്രകാരം റിയാസിനെ അവതരിപ്പിക്കേണ്ടത് ധന്യയാണ്. ബി​ഗ് ബോസിന്‍റെ തെരഞ്ഞെടുപ്പുകള്‍ ഇങ്ങനെ..

ധന്യ- റിയാസ് (ധന്യ റിയാസിനെ അവതരിപ്പിക്കണം)

ദില്‍ഷ- ധന്യ

റിയാസ്- ലക്ഷ്‍മിപ്രിയ

ലക്ഷ്‍മിപ്രിയ- ബ്ലെസ്‍ലി

സൂരജ്- റോണ്‍സണ്‍

റോണ്‍സണ്‍- സൂരജ്

ബ്ലെസ്ലി- ദില്‍ഷ

ഈ ടാസ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന മൂന്നുപേര്‍ക്ക് ഈ സീസണിലെ അവസാന ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. അവര്‍ക്ക് ഒരു ലക്ഷ്വറി ഡിന്നറും ബി​ഗ് ബോസ് നല്‍കും. മത്സരാര്‍ഥിയുടെ വ്യക്തിത്വത്തെ ബഹുമാനിച്ചുകൊണ്ടുവേണം ഒരാളെ അവതരിപ്പിക്കാനെന്ന് ബി​ഗ് ബോസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ALSO READ : ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ ആശ്വാസ ചിത്രം; ഭൂല്‍ ഭുലയ്യ 2 ഒരു മാസം കൊണ്ട് നേടിയത്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ