മോഹൻലാല്‍ മാറിയോ?, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി ബിഗ് ബോസ് 7ന്റെ പ്രഖ്യാപനം

Published : May 21, 2025, 12:39 PM ISTUpdated : May 21, 2025, 02:42 PM IST
മോഹൻലാല്‍ മാറിയോ?, എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരവുമായി ബിഗ് ബോസ് 7ന്റെ പ്രഖ്യാപനം

Synopsis

ബിഗ് ബോസ് ഏഴില്‍ ആരൊക്കെയാകും മത്സരിക്കുക?.

ആരാധകരുടെ  ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം  അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ  ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്.  ഇടതുവശത്ത് ബിഗ്ഗ് ബോസ്സ്  അവതാരകനായ മോഹൻലാലിനെ  ഉദ്ദേശിച്ചുള്ള  'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ  തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാല്‍ മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനം ആയെങ്കിലും ആരൊക്കെ മത്സരിക്കും എന്നത് അറിയാൻ ഇനിയും കാത്തിരിക്കണം.

നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത  ഈ ലോഗോ പ്രോഗ്രാമിന്റെ  ഊർജ്ജസ്വലതയും  ചലനാത്മകതെയെയെല്ലാം കുറിക്കുന്നു. കണ്ണിനെ വലയം ചെയ്‍തിരിക്കുന്ന വരകൾ കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്. ശ്രദ്ധിച്ചുനോക്കിയാൽ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങൾ കൂടി കാണാം. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും സീസണിന്റെ തീമിനെ  സംബന്ധിച്ചുള്ള ഏഴാണിതെന്നും , ഈ ഏഴിന്റെ  അർത്ഥം വരുന്ന അപ്ഡേറ്റുകളിൽ  നിന്നും വ്യക്തമാക്കുമെന്നും  ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചു.

കൂടാചെ ഷോ മുന്നോട്ടുപോകുന്തോറും , അതിന്റെ പരിണാത്മകതയും ഊർജസ്വലതയും കൈകൊണ്ട് ലോഗോയിലും  ചില മാറ്റങ്ങൾ വന്നു കൂടുതൽ വൈബ്രന്റാകുന്ന  തരത്തിലുള്ള ഒരു വ്യത്യസ്ത രീതിയാണ് ഇത്തവണ ഞങ്ങൾ പരീക്ഷിക്കുന്നെതന്നും ഏഷ്യാനെറ്റ്  ടീം അറിയിച്ചു. ആകെത്തുകയിൽ കുറേകൂടി  മോഡേണും   യൂത്ത്ഫുള്ളും വൈബ്രന്റ്‌മായ  ഒരു ഡിസൈനാണ്  സീസൺ 7 നായി ബിഗ്ഗ് ബോസ്സ് ടീം ഒരുക്കിയിരിക്കുന്നത്. വരുംനാളുകളിൽ കൂടുതൽ ആവേശകരമായ  ബിഗ്ഗ് ബോസ്സ് അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

ബിഗ് ബോസ് ആറാം സീസണിലെ വിജയി ജിന്റോ ആയിരുന്നു. രണ്ടാം സ്ഥാനത്ത് അര്‍ജുനും ആയിരുന്നു. ബിഗ് ബോസില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത് ജാസ്‍മിനും ആയിരുന്നു. സായ് കൃഷ്‍ണയായിരുന്നു പണപ്പെട്ടി സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ