'കെഎസ്ആര്‍ടിസിയില്‍ ഓള്‍ കേരള ഫ്രീ ട്രിപ്പ്, നിരാശരാക്കരുത്'; കോൺ​ഗ്രസിനോട് മസ്താനിയുടെ അപേക്ഷ

Published : May 14, 2026, 09:36 AM IST
mastani

Synopsis

കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് സ്ത്രീകളുടെ സൗജന്യ കെഎസ്ആർടിസി യാത്ര എന്ന വാഗ്ദാനത്തെയും ബാധിച്ചിട്ടുണ്ട്. സർക്കാർ ചെലവിൽ കേരളം ചുറ്റാൻ കാത്തിരിക്കുന്ന തങ്ങളെപ്പോലുള്ള സ്ത്രീകളെ നിരാശരാക്കരുതെന്ന് മസ്താനി.

ത്ത് ദിവസം നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ ഇന്ന് ക്ലൈമാക്സ് ആകുകയാണ്. അധികം വൈകാതെ തന്നെ കോൺ​ഗ്രസ് നേതൃത്വം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന് അറിയിക്കും. അതിനായി കാത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങളും. മുഖ്യമന്ത്രി ചർച്ച നടക്കുന്നത് പോലെയാണ് സ്ത്രീകൾക്ക് വേണ്ടി കെഎസ്ആർടിസിയുടെ സൗജന്യ യാത്ര എന്ന വാ​ഗ്ദാനവും. മന്ത്രിസഭ രൂപീകരണം വൈകിയതോടെ സൗജന്യ യാത്ര നടക്കാതെ പോകുമോ എന്ന ആശങ്കയും പലരും പങ്കുവച്ചിരുന്നു. ഒപ്പം ഇത് കെഎസ്ആർടിസിയെ വലിയൊരു നഷ്ടത്തിലേക്ക് തള്ളിവിടുമെന്ന് പറയുന്നവരുമുണ്ട്.

തതവസരത്തിൽ കെഎസ്ആർടിസി സൗജന്യ യാത്രയെ കുറിച്ച് മുൻ ബി​ഗ് ബോസ് താരവും അവതാരകയുമായ മസ്താനി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. സർക്കാരിന്റെ ചെലവിൽ കേരള ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്ന ആളാണ് താൻ ഉൾപ്പടെയുള്ള സ്ത്രീകളെന്നും അവരെ നിരാശരാക്കരുതെന്ന് യാചിക്കുകയാണെന്നും മസ്താനി പറയുന്നു.

"പ്രിയപ്പെട്ട യുഡിഎഫുകാരോടാണ്. നിങ്ങള്‍ ആരെയെങ്കിലും ഒന്ന് മുഖ്യമന്ത്രി ആക്കണം. പ്ലീസ്. കാരണം സര്‍ക്കാരിന്‍റെ ചെലവില്‍ ഓള്‍ കേരള ട്രിപ്പ് അടിക്കാന്‍ വേണ്ടി പെട്ടി പാക്ക് ചെയ്തിരിക്കുന്ന ഒരാളാണ് ഞാന്‍, എന്നെ പോലെ ഒരുപാട് സ്ത്രീകള്‍ കെഎസ്ആര്‍ടിസിയില്‍ ഓള്‍ കേരള ട്രിപ്പ് ഫ്രീയായിട്ട് പോകാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ട്. ഞങ്ങളെ നിരാശരാക്കരുത്. നിങ്ങള്‍ കസേര കള കളിച്ചെങ്കിലും ആരെങ്കിലും ഒന്ന് മുഖ്യമന്ത്രിയാക്. പ്ലീസ്. നിങ്ങളോട് യാചിക്കുകയാണ്", എന്നായിരുന്നു മസ്താനിയുടെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.

"ട്രിപ്പ്‌ അടിക്കാൻ ഫ്രീ ആയി നടക്കൂല. ആവശ്യങ്ങൾക്ക് മാത്രം ആണ്. അതും പാവപെട്ട സ്ത്രീകൾ ഒൺലി, ആദ്യം പ്രതിപക്ഷ നേതാവിനെ കണ്ടുപിടിക്കട്ട് എന്നിട്ട് നോക്കാം, മുഖ്യമന്ത്രി വരും എല്ലാം ശരിയാകും, നീ ആവെച്ച വെള്ളം അങ്ങുമാറ്റിവച്ചേര്, നീ അങ്ങനെ ട്രിപ്പിന് പോകണ്ട", എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കസേര കളിയല്ല, മുഖ്യമന്ത്രിയെ കൊണ്ടുവാ', വിഡിയുടെ അല്ല ഞാൻ പിണറായീന്റെ ആളാ..: കടുപ്പിച്ച് നോറ
'നന്ദിയില്ലാത്ത കുറേ പേര്‍, പിണറായി വിജയന്‍ എന്താ ചെയ്യാത്തത്' എന്ന് ഞാന്‍ പറഞ്ഞിട്ടില്ല; വ്യാജനെതിരെ നൂറ