ബിഗ് ബോസില്‍ ഇനി വിക്കിയുടെ തഗ്ഗും, സോഷ്യല്‍ മീഡിയ താരം ഹൗസിലേക്ക്

Published : Sep 06, 2026, 08:07 PM IST
Bigg Boss Malayalam 8 contestant Wikky Thug profile

Synopsis

സമൂഹ മാധ്യമങ്ങളിലെ പ്രശസ്തനായ വിക്കി തഗ് എന്ന വിഘ്നേഷ് വേണു ബിഗ് ബോസ് വീട്ടിലേക്ക്

ബിഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റില്‍ തുടക്കം മുതലേ ഉയര്‍‌ന്നുകേട്ട ഒരു പേരാണ് വിക്കി തഗ്. ആ പ്രവചനങ്ങള്‍ ശരിവെച്ച് ഒടുവില്‍ വിക്കി തഗ്ഗും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നു. നവ മാധ്യമങ്ങളിലെ താരം ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോള്‍ മത്സരം പൊടിപാറുമെന്ന് പ്രതീക്ഷിക്കാം. സമൂഹ മാധ്യമങ്ങളിലെ ആരാധക പിന്തുണ വിക്കി തഗ്ഗിന് ബിഗ് ബോസ് വീട്ടില്‍ കരുത്താകുമോ എന്ന് കണ്ടറിയണം.

ആലപ്പുഴ ചുനക്കര ദേശം മംഗലം സ്വദേശിയാണ് വിക്കി തഗ്. വിഘ്‍നേശ് വേണുവെന്നാണ് യഥാര്‍ഥ പേര്. വിക്കി തഗ്ഗ് എന്ന പേരില്‍ അറിയപ്പെടുന്ന വിഘ്‍നേശ് വേണുവിന് യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം (1M+) ഫോളോവേഴ്‌സുള്ള ഇദ്ദേഹം റീലുകളിലൂടെയും ലൈഫ് സ്റ്റൈൽ പ്രൊമോഷനുകളിലൂടെയും സജീവമാണ്. 2026-ൽ ബൂം ബാങ് (Boom Bang) എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ലഹരി മരുന്നിനെതിരെ അടക്കം വീഡിയോകള്‍ ചെയ്‍തിരുന്ന ആളാണ് വിക്കി തഗ്ഗ് എന്ന് സാമൂഹ്യ മാധ്യമത്തില്‍ അറിയപ്പെടുന്ന വിഘ്‍നേശ് വേണു. എന്നാല്‍ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിന്‍ കാറില്‍ കടത്തിയ സംഭവത്തില്‍ വിക്കി തഗ്ഗ് അറസ്റ്റിലായത് വലിയ ചര്‍ച്ചയായിരുന്നു. വിക്കിയെ എക്സൈസ് പിടികൂടുമ്പോള്‍ ഇയാള്‍ ലഹരി മരുന്ന് ഉപയോഗിച്ചെന്നും കണ്ടെത്തിയിരുന്നു. കാറില്‍ നിന്ന് തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളും പിടികൂടിയിരുന്നു.

എന്തായാലും വിക്കി തഗ്ഗ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോള്‍ ഇയാളുടെ ഭൂതകാലവും ചര്‍ച്ചയാകും എന്ന് തീര്‍ച്ച.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പോർമുഖത്തെ പെൺകരുത്താകാൻ ശ്രീലക്ഷ്മി അറക്കൽ ബിഗ് ബോസിൽ
കുടുംബപ്രേക്ഷകരുടെ പ്രിയങ്കരി, മൃദുല വിജയ് ഇനി ബി​ഗ് ബോസ് ഹൗസിൽ