സുരാജ് വെഞ്ഞാറന്‍മൂടിനോട് നന്ദിയുണ്ട്; ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഷിജു പറഞ്ഞത്.!

Published : Jul 02, 2023, 08:19 PM IST
സുരാജ് വെഞ്ഞാറന്‍മൂടിനോട് നന്ദിയുണ്ട്; ബിഗ്ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഷിജു പറഞ്ഞത്.!

Synopsis

ബിഗ്ബോസ് വീട്ടില്‍ നിന്നും മോഹന്‍ലാലിന് അടുത്ത് എത്തിയപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഷിജു ആദ്യം പ്രതികരിച്ചത്. 

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയിലെ ആദ്യ എക്സിറ്റ് പ്രഖ്യാപിച്ചു. ഇത്തവണത്തെ ഫൈനൽ 5 ൽ ഇടം പിടിച്ചിരുന്നത് അഖിൽ മാരാർ, ശോഭ വിശ്വനാഥ്, റെനീഷ റെഹ്‍മാൻ, ജുനൈസ് വി പി, ഷിജു എന്നിവർ ആയിരുന്നു. ഹാളിലെ സോഫയില്‍ എല്ലാവരും ഇരിക്കവെ ഷിജുവിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെയെത്തിയിരിക്കുന്ന ഷിജുവിനോട് ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായിരിക്കുകയാണെന്നും മുന്‍പില്‍ വച്ചിരിക്കുന്ന ബ്ലൈന്‍ഡ്ഫോള്‍ഡ് ധരിക്കാനും ആവശ്യപ്പെട്ടു. കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ഷിജുവിനെ നേരിട്ട് ഫിനാലെ വേദിയിലേക്ക് എത്തിക്കുകയായിരുന്നു.

ബിഗ്ബോസ് വീട്ടില്‍ നിന്നും മോഹന്‍ലാലിന് അടുത്ത് എത്തിയപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഷിജു ആദ്യം പ്രതികരിച്ചത്. മാതാപിതാക്കള്‍ക്കും, ദൈവത്തിനും നന്ദി പറഞ്ഞ ഷിജു ഭാര്യ പ്രീതിക്കും, മകള്‍ മുസ്കാനും നന്ദി പറഞ്ഞു. ബിഗ്ബോസ് വീട്ടില്‍ പോയാല്‍ വലിയ മാറ്റം സംഭവിക്കും എന്ന് പറഞ്ഞ നടന്‍ സുരാജ് വെഞ്ഞാറന്‍മൂടിനും ഷിജു നന്ദി പറഞ്ഞു. 

ബിഗ്ബോസ് വീട്ടില്‍ പോകുന്നതിന് മുന്‍പ് തന്‍റെ പേര് പലര്‍ക്കും അറിയില്ലെന്നും അത് അറിയിക്കാനാണ് താന്‍ വീട്ടില്‍ പോകുന്നത് എന്നാണ് ഷിജു പറഞ്ഞത്. അതിനെക്കുറിച്ച് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. അതില്‍ സന്തോഷമുണ്ടെന്നും ഷിജുവായി തന്നെ ഞാന്‍ അറിയപ്പെടും എന്നും ഷിജു ഇതിനോട് പ്രതികരിച്ചു. അതിന് നാട്ടുകാരോട് നന്ദിയുണ്ടെന്നും ഷിജു പറഞ്ഞു. ഷിജുവിന്‍റെ വീട്ടിലെ അനുഭവങ്ങളും മറ്റും കാണിച്ച് പോകുന്നതിന് മുന്‍പ് തനിക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷിജു പറഞ്ഞു. 

മലയാളം, തെലുങ്ക് ഭാഷകളിലായി 160 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷിജു സീസൺ 5 മത്സരാർഥികളിൽ ഏറ്റവും പരിചിതമായ മുഖങ്ങളിൽ ഒന്നായിരുന്നു. സീസൺ ഓഫ് ഒറിജിനൽസ് എന്ന പുതിയ സീസണിൻറെ വിശേഷണത്തോട് ആദ്യാവസാനം ചേർന്നുനിന്ന മത്സരാർഥിയായാണ് ഷിജു വിലയിരുത്തപ്പെട്ടത്. ഈ സീസണിലെ ഏറ്റവും ദൃഢമായ സൌഹൃദങ്ങളിലൊന്ന് അഖിൽ മാരാർക്കും ഷിജുവിനും ഇടയിൽ ഉള്ളതായിരുന്നു. ബിഗ് ബോസ് ടൈറ്റിലിനേക്കാൾ വിലമതിക്കുന്നത് അഖിലുമായുള്ള സൌഹൃദമാണെന്ന് ഷിജുവിനെതിരെ വിമർശനവുമുണ്ടായിരുന്നു. എന്നാൽ അത്തരം ഘട്ടങ്ങളിലും ആ സൌഹൃദത്തെ തള്ളിപ്പറഞ്ഞില്ല എന്നത് ഷിജുവിന് ആത്യന്തികമായി പോസിറ്റീവ് ആയി ഭവിച്ചു.

എന്തുകൊണ്ട് ബിഗ്ബോസ് മത്സരാര്‍ത്ഥികളോട് സൈബര്‍ ബുള്ളിയിംഗ് നടക്കുന്നു; വിശദീകരിച്ച് മോഹന്‍ലാല്‍

ഗ്രാന്‍ഡ് ഫിനാലെയിലെ ആദ്യ എവിക്ഷന്‍ പ്രഖ്യാപിച്ച് ബിഗ് ബോസ്; ഇന് 'ടോപ്പ് 4'

ആത്മാർത്ഥ സൗഹൃദത്തിന്റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'!

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍