'ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നിരിക്കുന്നു': ശ്രീരേഖയും ജാസ്മിനും നേര്‍ക്കുനേര്‍.!

By Web TeamFirst Published Mar 26, 2024, 9:56 PM IST
Highlights

 ജാസ്മിന്‍ വിശദീകരണവുമായി എത്തി. യമുനയുടെ അടക്കം കൂര്‍ക്കംവലി ശല്യമായപ്പോഴാണ് ഇത് ചെയ്തതെന്നാണ് ജാസ്മിന്‍റെ വിശദീകരണം. ശ്രീരേഖയോട് സോറി പറയുന്നുണ്ട്. 

തിരുവനന്തപുരം: റോക്കിയുടെ പുറത്തുപോകലിന് ശേഷം ബിഗ് ബോസ് വീട്ടില്‍ എന്തൊക്കെ പൊട്ടിത്തെറികള്‍ ഉണ്ടാകും എന്നതാണ് പുതിയ എപ്പിസോഡില്‍ പ്രേക്ഷകര്‍ കാത്തിരുന്നത്. ഒരേ ടീമിലായ ജാസ്മിനും ശ്രീരേഖയും തമ്മിലുള്ള വാക് പോരിനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 പതിനേഴാമത്തെ എപ്പിസോഡ് സാക്ഷിയായത്. 

നിലവില്‍ ടണല്‍ ടീമില്‍ ഒന്നിച്ചുള്ളവരാണ് ശ്രീരേഖയും ജാസ്മിനും. കഴിഞ്ഞ രാത്രിയില്‍ ഉറക്കത്തിലായിരുന്ന ശ്രീരേഖയെ വിളിച്ചുണര്‍ത്തി ജാസ്മിന്‍ മാറികിടക്കാമോ എന്ന് ചോദിച്ചുവെന്നതാണ് തര്‍ക്കത്തിലേക്ക് വന്ന വിഷയം. തന്നെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയ പ്രശ്നം ശ്രീരേഖ രാവിലെ പവര്‍ ടീമിനോടും, ക്യാപ്റ്റനോടും, തന്‍റെ ടീം ക്യാപ്റ്റനായ ജാന്‍മോണിയോടും പറഞ്ഞു.

ഇത് അറിഞ്ഞതോടെ ജാസ്മിന്‍ വിശദീകരണവുമായി എത്തി. യമുനയുടെ അടക്കം കൂര്‍ക്കംവലി ശല്യമായപ്പോഴാണ് ഇത് ചെയ്തതെന്നാണ് ജാസ്മിന്‍റെ വിശദീകരണം. ശ്രീരേഖയോട് സോറി പറയുന്നുണ്ട്. ജാസ്മിന്‍ എന്നാല്‍ സോറിയുടെ കാര്യം ഒന്നുമില്ലെന്നും തെറ്റ് മനസിലാക്കുകയാണ് വേണ്ടത് എന്നുമാണ് ശ്രീരേഖ പറഞ്ഞത്. 

ഗബ്രിക്കും ജാസ്മിനും അടുത്ത് അടുത്ത് കിടക്കാന്‍ വേണ്ടിയാണ് തന്നെ വിളിച്ചുണര്‍ത്തിയത് എന്ന് ആരോപിച്ചു ശ്രീരേഖ. അതേ സമയം വല്ലാത്ത 'ചിലപ്പാണ്' ഇതെന്ന് ജാസ്മിന്‍ പറഞ്ഞതോടെ അത് വാക് തര്‍ക്കമായി. ചിലര്‍ ഇവിടെ 'ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നിരിക്കുന്നു' എന്നും ശ്രീരേഖ പറഞ്ഞു. പിന്നീട് ഇത് തര്‍ക്കമായപ്പോള്‍ പവര്‍ ടീം ഇതില്‍ ഒരു മീറ്റിംഗ് വിളിച്ചു.

ഇതില്‍ ശ്രീരേഖ തനിക്ക് മാപ്പ് ഒന്നും വേണ്ടെന്ന് പറയുന്നുണ്ട്. അതിനൊപ്പം തന്നെ യമുന കൂര്‍ക്കം വലി ശല്യമായി തോന്നുന്നവര്‍ വീട്ടിലിരിക്കണം എന്നും പറയുന്നുണ്ട്. എന്തായാലും ശ്രീരേഖയും ജാസ്മിനും തമ്മിലുള്ള വാക്പോര് പുതിയ സംഭവവികാസങ്ങളുടെ തുടക്കമാകുകയാണ് ബിഗ് ബോസ് വീട്ടില്‍. 

തെറ്റിദ്ധാരണ മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണം; പ്രേക്ഷകരോട് അപേക്ഷിച്ച് ജാസ്മിന്‍

റോക്കിയുടെ അടിയിലേറ്റ പരിക്ക് ഗൗരവമുള്ളത്; സിജോയ്ക്ക് ശസ്ത്രക്രിയ വേണം; ആശുപത്രിയിലേക്ക്.!

click me!