'വാഴകളെ കണ്ടം വഴി ഓടിക്കണം', ഇല്ലേൽ പണി പ്രേക്ഷകർക്ക് ! ബി​ഗ് ബോസ് മുന്നിറിയിപ്പുമായി മോഹൻലാൽ

Published : Aug 08, 2025, 08:38 AM IST
Bigg boss

Synopsis

ബി​ഗ് ബോസ് സീസൺ 7ൽ ആദ്യ എവിക്ഷനിൽ ഉള്ളത് എട്ട് മത്സരാർത്ഥികളാണ്.

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലായിരുന്നു ബി​ഗ് ബോസ് സീസൺ 7ന് തുടക്കമായത്. 20 വ്യക്തികളും 19 മത്സരാർത്ഥികളുമായി ഓ​ഗസ്റ്റ് 3ന് ബി​ഗ് ബോസ് 7 ആരംഭിച്ചു. പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവരും അല്ലാത്തവരും ഇപ്പോൾ ബി​ഗ് ബോസ് ഹൗസിനുണ്ട്. പലരും ഇതിനകം തങ്ങളുടെ ​സ്ട്രാറ്റജികളും ​ഗെയിമുകളും ആരംഭിച്ചുവെങ്കിൽ, ചിലർ ഇപ്പോഴും പതുങ്ങി ഇരിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത്തരക്കാർ പോർവിളിയുമായി രം​ഗത്ത് എത്തുമോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.

ബി​ഗ് ബോസ് സീസൺ 7ൽ ആദ്യ എവിക്ഷനിൽ ഉള്ളത് എട്ട് മത്സരാർത്ഥികളാണ്. ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ് അവർ. പ്രേക്ഷകർ തീരുമാനിക്കുന്ന വിധി മോഹൻലാൽ എത്തുന്ന വീക്കെഡ് എപ്പിസോ​ഡിൽ അറിയാനാകും. എവിക്ഷനുമായി ബന്ധപ്പെട്ട് ബി​ഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോ ഏറെ ശ്രദ്ധനേടുകയാണ്. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും ബുദ്ധിപൂർവ്വവും വിനിയോ​ഗിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെടുന്നു.

"അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ഒരു ലൈൻ. കൂലി എന്ന് പറഞ്ഞാൽ പ്രേക്ഷകരുടെ ഓരോ വിലപ്പെട്ട വോട്ടും. അത് ബുദ്ധിപൂർവ്വം വിനിയോ​ഗിക്കുക. അല്ലാതെ ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്. പച്ചാളം ഭാസികളെയും പിആർ രാജക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ​ഗെയിമും കളിച്ച് ബി​ഗ് ബോസ് വീട്ടിൽ വാഴകളായി നിൽക്കാൻ വന്നവരെ കണ്ടം വഴി ഓടിക്കണം. കണ്ടന്റ് തരുന്നവർ മാത്രം മതി ഷോയിൽ. എന്നാലെ എൻ​ഗേജിം​ഗ് ആകൂ, എന്റർടെയ്നിം​ഗ് ആകൂ. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ട് ആക്കി, അലസന്മാരെയും അർഹത ഇല്ലാത്തവരെയും ഷോയിൽ നിർത്തിയാൽ പണി നിങ്ങൾക്കാകും കിട്ടുക. അന്നേരം അയ്യോ ഈ സീസണിൽ അത് ശരിയായില്ല, ഇത് ശരിയായില്ല എന്ന പരാതിയും പൊക്കി വന്നേക്കരുത്. ഞങ്ങളുടെ കൂടെ പ്രേക്ഷകരും പണി എടുത്താലെ പണി ഏഴിന്റെ പണി ആകൂ. അത് ഓർമവേണം. അപ്പോ സവാരി ​ഗിരി​ഗിരി", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. 

ആരാകും അല്ലെങ്കിൽ ആരൊക്കെയും ആദ്യ എവിക്ഷനിലൂടെ ബി​ബി ഹൗസിന് പുറത്ത് പോകുക എന്ന് വരുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ അറിയാം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആത്മഹത്യ അവരവർക്ക് മാത്രം നഷ്ടം', അന്ന് റോയ് ചേട്ടൻ എന്നോട് പറഞ്ഞു; വിങ്ങലടക്കാനാകാതെ ജിന്റോ
'കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി', ആദിലയില്ലാതെ ജീവിതം തള്ളിനീക്കിയത് ഇങ്ങനെ'; പുതിയ വീഡിയോയില്‍ നൂറ