Published : Nov 09, 2025, 06:00 PM ISTUpdated : Nov 10, 2025, 09:18 AM IST

ബിബി ക്വീന്‍..; അനുമോളുടെ കൈപിടിച്ചുയര്‍ത്തി മോഹന്‍ലാല്‍, ഫസ്റ്റ് റണ്ണറപ്പായി അനീഷ്; ബിബി 7 ഗ്രാന്‍റ് ഫിനാലെ ആദ്യവസാനം വരെ

Summary

ഓ​ഗസ്റ്റ് 3, ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ അന്നായിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ 7ന് തിരി തെളിഞ്ഞത്. ഏഴിന്റെ പണിയെന്ന ടാ​ഗ് ലൈനുമായി എത്തിയ സീസൺ അക്ഷരാർത്ഥത്തിൽ അതുതന്നെയായിരുന്നു. ഓരോ ദിവസവും പലതരം പണികൾക്കിടയിൽ വൈല്‍ഡ് കാർഡ് അടക്കം 25 മത്സരാർത്ഥികളും പടപൊരുതി. ഒടുവില്‍ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരായിരുന്നു ടോപ് 5ല്‍ എത്തിയത്. അതില്‍ ആദ്യം അക്ബര്‍ അഞ്ചാമനായി പുറത്തായി. നാലാമത് നെവിനും മൂന്നാമത് ഷാനവാസും പുറത്തായി. ഒടുവില്‍ അനുമോള്‍ വിന്നറായപ്പോള്‍ അനീഷ് ഫസ്റ്റ് റണ്ണറപ്പായി. 

11:11 PM (IST) Nov 09

ബിഗ് ബോസ് വീട് ഉറങ്ങി.. സീസണ്‍ 8 ഉണ്ടാകും..

കഴിഞ്ഞ 100 ദിവസമായി മലയാള പ്രേക്ഷകരുടെ സ്വീകരണ മുറിയായി മാറിയ ബിഗ് ബോസ് മലയാളം സീസണ്‍ 7ന്‍റെ ലൈറ്റുകള്‍ അണഞ്ഞു. അനുമോള്‍ വിന്നറായതോടെ മലയാളം ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നറായിരിക്കുകയാണ് അവര്‍. ഷോ അവസാനിക്കാറായപ്പോള്‍ മോഹന്‍ലാല്‍ സീസണ്‍ 8 ഉണ്ടാകുമെന്നും അറിയിച്ചു. 

10:52 PM (IST) Nov 09

കപ്പുയര്‍ത്തി അനുമോള്‍, റണ്ണറപ്പായി അനീഷ്

ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ വിന്നറായി അനുമോള്‍. മലയാളം ബിഗ് ബോസ് ചരിത്രത്തിലെ രണ്ടാമത്തെ ലേഡി വിന്നറാണ് അനുമോള്‍. അനീഷ് ഫസ്റ്റ് റണ്ണറപ്പായി.

 

Read Full Story

10:42 PM (IST) Nov 09

ഡയമണ്ട് നെക്ലേസ് ആര്യന്

റീഗല്‍ ജ്വല്ലറിയുടെ ഡയമണ്ട് നെക്ലേസ് സ്വീകരിച്ച് ആര്യന്‍. 

10:13 PM (IST) Nov 09

മോഹന്‍ലാല്‍ ഹൗസിനുള്ളിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 7ന്‍റെ അവസാന രണ്ട് മത്സരാര്‍ത്ഥികളായ അനുമോളേയും അനീഷിനെയും വേദിയിലേക്ക് കൊണ്ടു വരാനായി മോഹന്‍ലാല്‍ ഹൗസിനുള്ളിലേക്ക് പോയി. 

09:43 PM (IST) Nov 09

ഒടുവില്‍ ഷാനവാസും പുറത്തേക്ക്..

മൂന്നാമനായി ബിഗ് ബോസ് മലയാളം സീസണ്‍ 7 ഗ്രാന്‍റ് ഫിനാലേയില്‍ ഷാനവാസ് പുറത്തേക്ക്. 

09:34 PM (IST) Nov 09

ആകെ വോട്ട് 1.8 കോടി, അവസാന വാരം 38 ലക്ഷം

38 ലക്ഷത്തിലധികം വോട്ടാണ് ഈ ആഴ്ച മാത്രം കിട്ടിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടി വോട്ടാണ് ഈ സീസണില്‍ ലഭിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 1.8 കോടിയാണ് ആകെ വോട്ട്

09:06 PM (IST) Nov 09

നാലാമനായി നെവിന്‍ പുറത്തേക്ക്

ബിഗ് ബോസില്‍ നിന്നും നെവിന്‍ പുറത്തേക്ക്. നാലാമനായാണ് നെവിന്‍ പുറത്തേക്ക് പോയിരിക്കുന്നത്. 

Read Full Story

09:02 PM (IST) Nov 09

സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 റീ ലോഡഡ്

ബിഗ് ബോസിന്‍റെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 റീ ലോഡഡ് ചെയ്ത് മോഹന്‍ലാല്‍. കെഎസ് ചിത്രവും മത്സരാര്‍ത്ഥികളും ബിബി ഫിനാലെ വേദിയില്‍ എത്തിച്ചെത്തിയിരുന്നു. 

08:29 PM (IST) Nov 09

അക്ബര്‍ പുറത്തേക്ക്..

ഗ്രാന്‍റ് ഫിനാലെയിലെ ആദ്യ എവിക്ഷനിലൂടെ പുറത്തായിരിക്കുകയാണ് അക്ബര്‍ ഖാന്‍. 

Read Full Story

08:12 PM (IST) Nov 09

മാറ്റ് കൂട്ടി ജഗദീഷിന്‍റെ നേതൃത്വത്തില്‍ സ്കിറ്റ്

ജഗദീഷിന്‍റെ നേതൃത്വത്തില്‍ നടന്ന സ്കിറ്റ് ഫിനാലെയുടെ മാറ്റ് കൂട്ടി. ബിഗ് ബോസ് ആയിരുന്നു വിഷയം. 

 

 

07:56 PM (IST) Nov 09

അഭിമാനമെന്ന് ഷാനവാസ്

‘ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇവിടെ അതിജീവിക്കാന്‍ പറ്റുമെന്ന് തോന്നിയത്. ഈ നിമിഷത്തില്‍ നില്‍ക്കുമ്പോള്‍ അഭിമാനം’.

07:54 PM (IST) Nov 09

'ഫൈനല്‍ 5 എന്‍റെ സ്വപ്നം'; നെവിന്‍

'ഈ നിമിഷം ഞാന്‍ അഭിമാനത്തോടെ നില്‍ക്കുകയാണ്. ഫൈനല്‍ 5 എന്‍റെ ഒരു സ്വപ്നമാണ്. എല്ലാവരോടും നന്ദി പറയുന്നു".

07:52 PM (IST) Nov 09

'മഹാ മഹാ ഭാഗ്യം..' അനീഷിന്‍റെ പ്രതികരണം

"ഒരുപാട് സന്തോഷം. എനിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ പ്ലാറ്റ് ഫോമാണിത്. ബിഗ് ബോസ് പ്ലാറ്റ്ഫോമില്‍ ആദ്യം തന്നെ കയറാന്‍ പറ്റുന്നത് മഹാ മഹാ ഭാഗ്യം. ബിഗ് ബോസിനോടും ലാലേട്ടനോടും സകലമാന ജനങ്ങളോടും നന്ദി മാത്രം".

07:45 PM (IST) Nov 09

ട്രോഫി എത്തി

ബിഗ് ബോസ് മലയാളം സീസണ്‍ 7ന്‍റെ ട്രോഫി അവതരിപ്പിച്ച് മോഹന്‍ലാല്‍. 

07:38 PM (IST) Nov 09

ടോപ് 5 ഇതാ..

 ടോപ് 5 മത്സരാര്‍ത്ഥികളായ അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ എന്നിവര്‍ക്ക് വന്‍ വരവേല്‍പ്പ്. രസകരമായ ഡാന്‍സ് ചുവടുകളുമായാണ് ഇവര്‍ക്ക് ബിഗ് ബോസ് വരവേല്‍പ്പ് നല്‍കിയത്. 

07:34 PM (IST) Nov 09

ആദില- നൂറയെ വീട്ടിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍

'ഈ ഷോയുടെ ഇടയില്‍ ഞാന്‍ നിങ്ങള്‍ക്കൊരു വാക്ക് തന്നിരുന്നു. എന്താണെ'ന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ വീട്ടിലേക്കെന്ന് വിളിച്ചതെന്ന് ആദിലയും നൂറയും പറയുന്നു. ‘തീര്‍ച്ചയായും നിങ്ങളെ എന്‍റെ വീട്ടിലേക്ക് വിളിക്കുന്നതായിരിക്കും’, എന്ന് മോഹന്‍ലാല്‍ വാക്കും നല്‍കി. 

 

07:17 PM (IST) Nov 09

'പൂമ്പാറ്റകളില്‍ നിന്നും പുലിക്കുട്ടികളായവര്‍'

മിഡ് വീക്ക് എവിക്ഷനിലൂടെ എവിക്ട് ആയ ആദിലയേയും നൂറയേയും മോഹന്‍ലാല്‍ വേദിയിലേക്ക് വിളിച്ചു. പൂമ്പാറ്റകളില്‍ നിന്നും പുലിക്കുട്ടികളായ രണ്ടുപേരാണ് ഇവരെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത്രയും ദിവസം നില്‍ക്കാനായത് പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണെന്നും ഇത്രയും ദിവസം നില്‍ക്കാനാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇരുവരും പറഞ്ഞു. പിന്നാലെ ഇവരുടെ ബിഗ് ബോസ് ജീവിതം സ്ക്രീന്‍ ചെയ്തു. 

07:09 PM (IST) Nov 09

മോഹന്‍ലാല്‍ എത്തി, ഒപ്പം മുന്‍ മത്സരാര്‍ത്ഥികളും

ഗംഭീര നൃത്തത്തോടൊപ്പം ആയിരുന്നു മോഹന്‍ലാലിന്‍റെ എന്‍ട്രി. പിന്നാലെ എവിക്ട് ആയി പോയ മുന്‍ മത്സരാര്‍ത്ഥികളും  ഫിനാലെ വേദിയിലെത്തി.

07:04 PM (IST) Nov 09

ആവേശത്തുടക്കം,ജോബ് കുര്യന്‍റെ സംഗീതം, നൃത്ത വിരുന്ന്

ബിഗ് ബോസ് മലയാളം സീസണ്‍ 7ന് ആവേശോജ്ജ്വല തുടക്കം. ജോബ് കുര്യനും സംഘവും അവതരിപ്പിക്കുന്ന ഗാനത്തോടെ ആണ് ഗ്രാന്‍റ് ഫിനാലെ ആരംഭിച്ചിരിക്കുന്നത്. പിന്നാലെ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്ത വിസ്മയവും. 

06:33 PM (IST) Nov 09

വിജയിക്ക് 43,05,210 രൂപയോ ?

ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാര്‍ത്ഥിക്ക് 50 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. എന്നാല്‍ മണി വീക്കില്‍  മത്സരാര്‍ത്ഥികള്‍ നേടിയ തുകകള്‍ വിന്നറുടെ തുകയില്‍ നിന്നുമാണ് നീക്കിവച്ചത്. അങ്ങനെ എങ്കില്‍ എത്ര രൂപയാകും വിന്നര്‍ക്ക് ലഭിക്കുക ? സസ്പെന്‍സ് ഉണ്ടാകുമോ ? 

Read Full Story

06:08 PM (IST) Nov 09

ഗ്രാന്‍റ് ഫിനാലെ എവിടെ കാണാം ?

ബിഗ് ബോസ് മലയാളം സീസണ്‍ 7ന്‍റെ ഗ്രാന്‍റ് ഫിനാലെ ഏഷ്യാനെറ്റ് ചാനലിനൊപ്പം ജിയോ ഹോര്‍ട് സ്റ്റാറിലൂടെയും പ്രേക്ഷകര്‍ക്ക് കാണാനാകും. 7 മണി മുതല്‍ സംപ്രേഷണം ആരംഭിക്കും. 

Read Full Story

06:04 PM (IST) Nov 09

ബിഗ് ബോസ് മലയാളം സീസണ്‍ 7 ടോപ് 5

മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 7 വിന്നറെ ഇന്നറിയാം. അനുമോൾ, അനീഷ്, ഷാനവാസ്, അക്ബർ, നെവിൻ എന്നിവരാണ് ടോപ് 5 മത്സരാര്‍ത്ഥികള്‍. 


More Trending News