രേണു സുധി, അപ്പാനി ശരത്ത്, അഞ്ജലി..; ബിബി 7 പ്രെ‍ഡിക്ഷൻ ലിസ്റ്റിൽ വീണ്ടും ഇവർ, 14-ാം നാൾ എല്ലാം കലങ്ങി തെളിയും

Published : Jul 20, 2025, 05:33 PM IST
Bigg boss

Synopsis

ഇവരിൽ ആരൊക്കെയാകും ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ 13 ​ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ന്റെ തീയതി പുറത്തുവന്നിരിക്കുകയാണ്. ഓ​ഗസ്റ്റ് 3ന് ഇന്ത്യൻ ടെലിവിഷൻ ചരിത്രം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് ആരംഭിക്കും. ബി​ഗ് ബോസ് പുതിയ സീസൺ വരുന്നുവെന്ന് അറിഞ്ഞത് മുതൽ തന്നെ സോഷ്യൽ മീഡിയ പേജുകൾ അക്ടീവ് ആകുകയും ഓരോ ദിവസവും പ്രെഡിക്ഷൻ ലിസ്റ്റുകളുമായി റിവ്യുവർമാർ രം​ഗത്തെത്തുകയും ചെയ്തിരുന്നു.

മുൻ സീസണുകളിലെ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്നവരും പുതിയ ആളുകളും നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നവരുമെല്ലാം ബി​ഗ് ബോസ് സീസൺ 7ന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ അകപ്പെട്ടിട്ടുണ്ട്. ഇവരിൽ ആരൊക്കെയാകും ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ 13 ​ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വരുന്ന പുതിയ പ്രെഡിക്ഷൻ ലിസ്റ്റുകളും ശ്രദ്ധനേടുകയാണ്. സീരിയൽ-സിനിമ- ടിവി- സോഷ്യൽമീഡിയ-എൽജിബിറ്റിക്യു തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ ലിസ്റ്റിലുണ്ട്. കഴിഞ്ഞ എല്ലാ ലിസ്റ്റിലും ഉണ്ടായിരുന്ന രേണു സുധി ഈ ലിസ്റ്റിലും ഉണ്ട്.

പുതിയ പ്രെഡിക്ഷൻ ലിസ്റ്റുകൾ ഇങ്ങനെ

അബി ശ്രീ- അഭിനേതാവ്, ഇൻഫ്ളുവൻസർ

അനുമോൾ- നടി

നെവിൻ- ഫാഷൻ മേഖല

ബിന്നി സെബാസ്റ്റ്യൻ- സീരിയൽ താരം

ആര്യൻ- അഭിനേതാവ്, മോഡൽ

അവന്തിക മോഹൻ- നടി

ജിഷിൻ മോഹൻ- നടൻ

ദീപക് മോഹൻ- സ്റ്റാൻഡ് അപ്പ് കൊമേഡിയൻ

ആദില, നൂറിൻ- ലെസ്ബിയൻ കപ്പിൾസ്

അക്ബർ ഖാൻ- ​ഗായകൻ

രേഖ രതീഷ്- നടി

രേണു സുധി- സോഷ്യൽ മീഡിയ വൈറൽ താരം

അപ്പാനി ശരത്ത്- നടൻ

ശാരിക- അവതാരക

അഞ്ജലി- മുൻ ആർജെ

ഷാനവാസ് ഷാനു- സീരിയൽ നടൻ

റോഷൻ ബഷീർ- നടൻ(ദൃശ്യം വരുൺ)

മുൻഷി രഞ്ജിത്ത്- നടൻ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ അസൂയ ആയിരുന്നില്ല ആ ഭാവം; അവരത് കട്ട് ചെയ്ത് വച്ചത്; തുറന്നുപറഞ്ഞ് ശൈത്യ
'കേരളത്തിലെ ഉരുക്ക് വനിത, തോൽക്കാൻ പാടില്ല'; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് ബി​ഗ് ബോസ് താരം