പുതിയ സീസൺ, പുതിയ മത്സരാർത്ഥികൾ; ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ചു

Published : Sep 06, 2026, 07:06 PM ISTUpdated : Sep 06, 2026, 07:14 PM IST
Bigg Boss Malayalam season 8

Synopsis

മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ എട്ടാം സീസണിന് തുടക്കമായി. വിവിധ മേഖലകളിൽ നിന്നുള്ള 21 മത്സരാർത്ഥികളാണ് നൂറു ദിവസത്തെ മത്സരത്തിനായി എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം പുത്തൻ സീസണിന് തുടക്കമായി. എട്ടാം സീസൺ ആണ് ഇത്തവണത്തേത്. ഇനി മത്സരത്തിന്റെയും സൗഹൃദത്തിന്റെയും ഈഗോയുടെയും 100 ദിനങ്ങൾക്കാണ് മലയാള ടെലിവിഷൻ രംഗം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള 21 മത്സരാർഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. പുതിയ സീസണിലും മോഹൻലാൽ തന്നെയാണ് ഷോ ഹോസ്റ്റ്. കഴിഞ്ഞ സീസണിലെ പിആർ വിവാദങ്ങളും മറ്റും വലിയ ചർച്ചയായത് കൊണ്ട് തന്നെ ഇത്തവണ മത്സരാർത്ഥികൾ എന്തൊക്കെ തന്ത്രങ്ങളുമായാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത് എന്നതും കൗതുകകരമാണ്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കോമണെഴ്സിനെ തിരഞ്ഞെടുക്കാൻ അഗ്നിപരീക്ഷ എന്ന പ്രത്യേക പ്രീ ഷോ ഇത്തവണയുണ്ടായിരുന്നുവെന്നതും പുതിയ സീസണിന്റെ പ്രത്യേകതയായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 40 സാധാരണക്കാരായിരുന്നു അഗ്നിപരീക്ഷയിൽ മാറ്റുരച്ചത്. അതിൽ അവസാന റൗണ്ടിലെത്തിയത് 12 പേരായിരുന്നു. പ്രേക്ഷകരുടെ വോട്ടിന്റെയും ടാസ്കുകളിലെ മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും ഈ പന്ത്രണ്ടുപേരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർ ഹൗസിലെത്തുക.

രഞ്ജിനി ഹരിദാസ്, റിയാസ് സലിം, അഖിൽ മാരാർ എന്നിവരായിരുന്നു അഗ്നിപരീക്ഷയിൽ ജഡ്ജസായി എത്തിയത്. മൂന്നുപേരും കഴിഞ്ഞ ബിഗ് ബോസ് സീസണുകളിലെ മികച്ച മത്സരാർത്ഥികളായിരുന്നു. ഷോയിലെത്തിയ നാല്പതുപേരെ വിലയിരുത്തി അതിൽ നിന്നും പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തത് ജഡ്ജസ് തന്നെയാണ്. സാധാരണക്കാരായി എത്ര പേരാണ് എത്തുക എന്നതും ആരൊക്കെയാണ് എത്തുക എന്നതും പ്രഖ്യാപിക്കാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിഗ് ബോസ് മലയാളം സീസണ്‍ 8 നാളെ മുതല്‍
ഇത്തവണ പോര് കടുക്കും; ബിബി 8ലേക്ക് അഭിനേതാക്കളും സോഷ്യൽ മീഡിയ താരങ്ങളും, ഒപ്പം ഗേ കപ്പിൾസും ?