
ബിഗ് ബോസ് മലയാളം സീസൺ 8 ഇരുപത്തി എട്ട് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. രസകരവും കൗതുകകരവും സംഭവ ബഹുലവുമായി നിരവധി കാര്യങ്ങളാണ് ഇതിനകം ഹൗസിൽ അരങ്ങേറിയത്. ഇതിൽ ഏറ്റവും വലിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്ന മാസ് എവിക്ഷന്. എട്ട് പേരാണ് ഹൗസിൽ നിന്നും പുറത്തേറിയത്. സുമേഷ്, ഗായത്രി, ജസീല, രാകേഷ്, ശ്രീലക്ഷ്മി അറയ്ക്കൽ, ലോലിറ്റി എന്നിവരാണ് എവിക്ട് ആയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൃദുല, അഞ്ജലി എന്നിവർ നിലവിൽ സീക്രട്ട് റൂമിലുമാണ്.
സീസണിലെ മാസ് എവിക്ഷന് പിന്നാലെ ഇന്നിതാ രണ്ടാമത്തെ വൈൽഡ് കാർഡുകൾ ഹൗസിൽ കയറിയിരിക്കുകയാണ്. സുവർണ, നിലീന, വിപിൻ, വേദാങ്കി എന്നിവരാണ് പുതുതായി ഹൗസിൽ എത്തിയത്. ആദ്യം നിലീനയും പിന്നാലെ സുവർണയും വിപിനും വേദാങ്കിയും ഹൗസിൽ എത്തി. അഭിഭാഷകരും അഭിനേതാക്കളും കണ്ടന്റ് ക്രിയേറ്റേഴ്സും ഒക്കെയാണ് ഇവർ. ആദ്യദിനം മുതൽ തന്നെ ബുള്ളിയിംഗ് ഗ്യാങ് അറിയപ്പെടുന്ന ആസിഫ് ഗ്യാങ് ഇവർക്കെതിരെ ചർച്ചകളും തിരിയും കൊളുത്തിയിട്ടുണ്ട്. ഒപ്പം ഷിജിനെതിരേയും. നോബി, താഷി, ആസിഫ്, വിക്കി, രാഹുൽ ഈശ്വർ എന്നിവരാണ് ഇവർക്കെതിരെ കളിക്കാനായി ഒരുങ്ങിയിരിക്കുന്നതെന്നാണ് ലൈവിൽ നിന്നും മനസിലാകുന്നത്. വരും ദിവസങ്ങളിൽ ഇനി എന്തെല്ലാം ഹൗസിൽ സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.
ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ മാത്രമല്ല, അതൊരു മൈൻഡ് ഗെയിം കൂടിയാണ്. ഫിസിക്കലായ ടാസ്കുകൾക്ക് പുറമെ വ്യത്യസ്തമായ സാഹചര്യങ്ങളെ കൂടിയാണ് അവർക്കവിടെ നേരിടേണ്ടി വരുന്നത്. ഓരോ വ്യക്തിയും അതിനെ സമീപിക്കുന്നത്, അതിജീവിക്കുന്നത് ഒക്കെ എങ്ങനെയാണ് എന്നാണ് ബിഗ് ബോസ് നമുക്ക് കാണിച്ചുതരുന്നത്. ആ രീതിയിലാണ് ബിഗ് ബോസ് എന്ന ഷോ അവിടെയുള്ള ഓരോ വ്യക്തികളെയും കൂടുതൽ തുറന്നുകാണിക്കുന്നത്. അത്തരത്തിൽ മത്സരാർത്ഥികൾക്ക് നൽകിയ ഏറ്റവും സങ്കീർണ്ണവും ദുർഘടവുമായ സാഹചര്യമായിരുന്നു ഈ മാസ് എവിക്ഷൻ. ശ്രീലക്ഷ്മി പറഞ്ഞതുപോലെ കണ്ണടച്ച് തുറക്കുമ്പോഴേക്ക് അതുവരെ ഒപ്പം ഉണ്ടായിരുന്ന ഒരുകൂട്ടം ആളുകളെ നഷ്ടപ്പെടുന്ന, തങ്ങളുടേതായിരുന്ന ഒരിടം നഷ്ടപ്പെടുന്നത് പോലത്തെ അവസ്ഥ. ആ അവസ്ഥ അവരെ എങ്ങനെ മാറ്റിമറിക്കുന്നു എന്നും അവരതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നുമാണ് ബിഗ് ബോസ് കാട്ടിത്തന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ