ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കുന്നോ?, വീഡിയോയ്‍ക്ക് പിന്നിലെന്ത്?

Published : Aug 11, 2025, 11:40 AM ISTUpdated : Aug 11, 2025, 11:42 AM IST
Bigg Boss

Synopsis

ബിഗ് ബോസ് നടത്തിയ പ്രഖ്യാപനത്തിന്റെ വീഡിയോ കാണാം.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് അത്യന്തം ആവേശത്തോടെ മുന്നേറുകയാണ്. ബിഗ് ബോസിന്റെ ആദ്യ ആഴ്‍‌ച തന്നെ ഒരു എവിക്ഷൻ നടന്നിരിക്കുകയുമാണ്. മുൻഷി രഞ്‍ജിത്താണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്. അതിനിടെ ഇന്ന് പുലര്‍ച്ചെ ഏഷ്യാനെറ്റ് പുറത്തുവിട്ട ഒരു പ്രൊമൊ ബിഗ് ബോസ് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ഇതൊരു പ്രധാന അറിയിപ്പാണ് എന്നാണ് ബിഗ് ബോസ് പ്രൊമൊയില്‍ പറയുന്നത്. നിങ്ങളില്‍ നിന്ന് ഒരു കണ്ടന്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയ വിനിമയവും ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. സീസണ്‍ സെവൻ ഇവിടെവെച്ച് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നും ബിഗ് ബോസ് അറിയിക്കുന്നു. മത്സരാര്‍ഥികളെല്ലാം ലിവിംഗ് ഏരിയയില്‍ ഇരിക്കുന്നതാണ് കാണുന്നത്. എന്താണ് ബിഗ് ബോസ് എന്ന് ചിലര്‍ ചോദിക്കുന്നതും കേള്‍ക്കാം. എന്നാല്‍ ഇത് വെറും പ്രൊമോയാണെന്നും ബിഗ് ബോസ് അങ്ങനെ നിര്‍ത്തില്ലെന്നുമാണ് കമന്റുകള്‍. മത്സരാര്‍ഥികളെ കൂടുതല്‍ സജീവമാക്കാൻ വേണ്ടി ബിഗ് ബോസ് നടത്തിയ തന്ത്രമാണെന്നും കമന്റുകളില്‍ പ്രേക്ഷകര്‍ പറയുന്നു. എന്തായാലും ബിഗ് ബോസ് തുടരും എന്ന് തന്നെയാണ് വ്യക്തമാകുന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഇന്നത്തെ എപ്പിസോഡ് വരെ കാത്തിരിക്കുകയേ നിര്‍വാഹകമുള്ളൂ.  

പുറത്തായ മുൻഷി രഞ്‍ജിത്തിന്റെ പ്രതികരണം

അവിടെ നല്ല അനുഭവം ആയിരുന്നു എന്നാണ് രഞ്‍ജിത് പറഞ്ഞത്. നെഞ്ചു വിരിച്ചാണ് ഞാൻ നില്‍ക്കുന്നത്. പരാജിതനാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരു നല്ല കളിക്കാരന് എപ്പോഴും പന്ത് കിട്ടും എന്നാണ് ഞാൻ പറഞ്ഞത്. എന്നാല്‍ സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ തന്നെ പുറത്തായി. ഒരു പ്ലാനിംഗും എനിക്ക് ഉണ്ടായിരുന്നില്ല. ഏത് സമയത്തും എവിടെ നിന്നും ഒരു അമ്പ് വരുമെന്ന് പ്രതീക്ഷിക്കണം. എവിടേയ്‍ക്ക് അമ്പ് കൊടുക്കണം എന്നും കൂര്‍മ ബുദ്ധിയില്‍ പ്രതീക്ഷിക്കണം. പിന്നെ കിച്ചണ്‍ ടീമിലായതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കേണ്ടതിനാല്‍ അവിടെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ ചില കാര്യങ്ങളില്‍ മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും രഞ്‍ജിത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി