
ബിഗ് ബോസില്‍ ഓരോ ആഴ്‍ചത്തെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മത്സരാര്‍ഥികള്‍ ഓരോരുത്തരും മറ്റുള്ളവരെ വിലയിരുത്താറുണ്ട്. പണിപ്പുര ടാസ്‍കിലും മറ്റ് ടാസ്‍കുകളിലും മോശം പ്രകടനം നടത്തിയെന്ന് കരുതുന്ന രണ്ടു പേരെ ഓരോരുത്തരും തെരഞ്ഞെടുക്കാനാണ് ഇത്തവണ ബിഗ് ബോസ് ആവശ്യപ്പെട്ടത്. അങ്ങനെ ഏറ്റവും വോട്ട് കിട്ടുന്ന രണ്ടു പേരെ ജയിലിലേക്ക് അയക്കും എന്നായിരുന്നു വ്യവസ്ഥ. ജയിലില്‍ പ്രത്യേക ടാസ്‍കും അവരെ കാത്തിരിപ്പുണ്ടാകും.
ഓരോ മത്സരാര്‍ഥിയും തെരഞ്ഞെടുത്തവര്‍ ചുവടെ
അനീഷ്- അഭിലാഷ്, ഒനീല്‍
ജിസേല്‍- ആര്യ, ജിസേല്‍
ഒനീല്‍- അനീഷ്, ജിസേല്‍
ഷാനവാസ്- അനീഷ്, ആര്യൻ
റെന- ഒനീല്‍, അഭിലാഷ്
ജിസേല്‍- അഭിലാഷ്, ഒനീല്‍
ബിന്നി- ആര്യൻ, ജിസേല്‍
രേണു- അഭിലാഷ്, ഒനീല്‍
ശാരിക- ആര്യൻ, ഒനീല്‍
ശൈത്യ- അനീഷ്, ജിസേല്‍
ആര്യൻ- ജിസേല്‍, അനീഷ്
നെവിൻ- ജിസേല്‍, ആര്യൻ
അക്ബര്‍- ജിസേല്‍, ഒനീല്‍
ശരത് അപ്പാനി- ആര്യൻ, അഭിലാഷ്
അനുമോള്‍- ജിസേല്‍, അഭിലാഷ്
ആദില- നൂറ- ഒനീല്‍, ജിസേല്‍
കലാഭവൻ സരിഗ- ആര്യൻ, ജിസേല്‍
ഒടുവില്‍ ഏറ്റവും വോട്ട് കിട്ടിയത് ഒനീലിനും ജിസേലിനും ആണ്. ഒനീലും ജിസേലുമാണ് ജയിലില്‍ പോകേണ്ടത് എന്ന് ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു. ക്യാപ്റ്റൻ ടാസ്‍കിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ആറ് വോട്ടുകള്‍ വീതം നേടി ശരത്തും ബിന്നിയും 13 വോട്ടുകള്‍ നേടി ശൈത്യയും ക്യാപ്റ്റൻ ടാസ്‍കിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ നിന്ന് ജയിക്കുന്നയാളാകും വീട്ടിലെ അടുത്ത ആഴ്‍ചത്തെ ക്യാപ്റ്റൻ. ഓരോ തെരഞ്ഞെടുപ്പും രൂക്ഷമായ വാദങ്ങളുടെ വേദിയും ആയിരുന്നു. ഒരാഴ്‍ചയില്‍ ഓരോ മത്സരാര്‍ഥിയും നടത്തിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടാൻ ജയില്‍ നോമിനേഷൻ പലരും ഉപയോഗപ്പെടുത്തി. ക്യാപ്റ്റനാകാൻ താനാണ് യോഗ്യൻ എന്ന് ഒനീല്‍ പിന്നീട് പറയുന്നതും കേള്‍ക്കാമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക