ബിഗ് ബോസിനായി നടി ഷക്കീല വാങ്ങുന്നത് 3.5 ലക്ഷം, കൂടുതല്‍ പ്രതിഫലം ഈ നടന്, മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത്

Published : Sep 06, 2023, 12:03 PM IST
ബിഗ് ബോസിനായി നടി ഷക്കീല വാങ്ങുന്നത് 3.5 ലക്ഷം, കൂടുതല്‍ പ്രതിഫലം ഈ നടന്, മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത്

Synopsis

ബിഗ് ബോസ് തെലുങ്കിലെ പുതിയ താരങ്ങളുടെ പ്രതിഫലം.  

നിലവില്‍ രാജ്യത്ത് ജനപ്രീതിയാര്‍ജ്ജിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലാണ് ബിഗ് ബോസ് ഷോ പ്രേക്ഷകരിലേക്ക് എത്തുന്നത്. തെലുങ്കില്‍ പുതിയ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് തെലുങ്ക് ഏഴിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നത്. അധികം പ്രശസ്‍തരല്ല ഇത്തവണ മത്സരാര്‍ഥികളായി ഷോയിലേക്ക് എത്തിയത് എന്നും റിപ്പോര്‍ട്ടുണ്ട്. വരും ദിനങ്ങളില്‍ എങ്ങനെയാകും താരങ്ങളുടെ ഷോയിലെ പ്രകടനം എന്നത് നിര്‍ണായകമാണ്. എന്തായാലും മികച്ച പ്രതിഫലം ഇത്തവണത്തെ താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു എന്നതാണ് റിപ്പോര്ട്ട്.

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചില വിവരങ്ങള്‍ ടോളിവുഡ് ഡോട് കോമാണ് പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബോസ് സീസണ്‍ ഏഴിലെ ആദ്യ മത്സരാര്‍ഥിയും നടിയുമായ പ്രിയങ്ക ജെയിന് പ്രതിഫലം 2.5 ലക്ഷമാണ് എന്നാണ് റിപ്പോര്‍ട്ട്. അത്ര പ്രശസ്‍തയല്ലാത്ത നടി രാധികയ്‍ക്ക് ഷോയില്‍ രണ്ട് ലക്ഷമാണ് പ്രതിഫലം. ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയ്‍ക്കായി ശോഭാ ഷെട്ടിക്കായി പ്രതിഫലം 2.5 ലക്ഷം ലഭിക്കുമ്പോള്‍ നടി കിരണ്‍ റാത്തൂറിന് മൂന്ന് ലക്ഷമാണ്.

റൈതു ബിദ്ദ, പല്ലവി പ്രശാന്ത് എന്നിവര്‍ക്ക് ഓരോ ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്. യുട്യൂബറും കൊമേഡിയനുമായ തേജിന് റിയാലിറ്റി ഷോയ്‍ക്ക് 1.5 ലക്ഷം ലഭിക്കുന്നു. ഗൗതം കൃഷ്‍ണയ്ക്ക് 1.75 ലക്ഷമാണ്. പ്രിൻസ് യവാറിന് 1.75 ലക്ഷം.

ഷക്കീലയ്‍ക്ക് ലഭിക്കുന്നത് 3.5 ലക്ഷമാണ്. കൊറിയോഗ്രാഫര്‍ ആട്ട് സന്ദീപ് പ്രതിഫലമായി വാങ്ങിക്കുന്നത് 2.75 ലക്ഷമാണ്. നടൻ ശിവജിക്ക് നാല് ലക്ഷമാണ്. ഏറ്റവും പ്രതിഫലം വാങ്ങിക്കുന്നതും ശിവജിയാണ്. ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയില്‍ കുറഞ്ഞ പ്രതിഫലം പല്ലവി പ്രശാന്തിനാണ് എന്നും ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. നടൻ നാഗാര്‍ജുനയാണ് ഷോയുടെ അവതാരകൻ.

Read More: പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യിലെ ഫോട്ടോകള്‍ ചോര്‍ന്നു, നിര്‍മാതാക്കള്‍ നിരാശയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

18 ലക്ഷവുമായി പുറത്തേക്ക്, ഒരാഴ്ച കൂടി കാത്തിരുന്നെങ്കിൽ 50 ലക്ഷം കിട്ടിയേനെ ! ഞെട്ടലിൽ ബി​ഗ് ബോസ് പ്രേക്ഷകർ
കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ