
ഓരോ ദിവസം കഴിയുന്തോറും രസകരമായ നിമിഷങ്ങളുെ ടാസ്കുകളുമായി ബിഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. ബിഗ് ബോസ് തന്നെയാണ് ടാസ്‍കുകള്‍ നല്‍കുന്നത്. കലാലയം എന്ന ടാസ്ക്കാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്. കലാലയത്തിലെ യുവജനോത്സവത്തിലെ അവസാന ദിവസമാണ് ഇന്ന് നടക്കുന്നത്.
തൊണ്ണൂറുകളിലെ കലാലയങ്ങളെ സൂചിപ്പിക്കുന്ന തരത്തിലാണ് മത്സരാർത്ഥികൾ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. കൗതുകമുണർത്തുന്ന പരിപാടികൾ ആയിരുന്നു മത്സരാർത്ഥികൾ കാഴ്ച വച്ചത്. ആദ്യം നടൻ ജയനെ അവതരിപ്പിച്ചു കൊണ്ട് മണിക്കുട്ടനാണ് വന്നത്. പിന്നാലെ ഓരോരുത്തരായി വന്ന് അവരുടേതായ കലാപരിപാടികളും കഴിവുകളും തെളിയിക്കുകയായിരുന്നു.
പാട്ട്, മിമിക്രി, തിരുവാതിര, ഒപ്പന, ഡാൻസ്,നാടോടി നൃത്തം തുടങ്ങി നിരവധി കലാപരിപാടികളാണ് മത്സരാർത്ഥികൾ അവതരിപ്പിച്ചത്. എല്ലാവരും പഴയ കാല വേഷവിദാനങ്ങളും പെരുമാറ്റവും ശൈലികളും തന്നെയാണ് ഉപയോഗിച്ചത്. ശേഷം അധ്യാപകരും കുട്ടികളും ചേർന്ന് മനോഹരമായ ഗ്രൂപ്പ് സോഗോടെ യുവജനോത്സവം അവസാനിപ്പിക്കുകയും ചെയ്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ