ബിഗ് ബോസിലെ മൂന്നാം സ്ഥാനക്കാരിക്കും രണ്ടുകോടിയിലധികം വോട്ടുകള്‍, അമ്പരപ്പിച്ച് പ്രേക്ഷക പങ്കാളിത്തം

Web Desk   | Asianet News
Published : Aug 01, 2021, 10:46 PM IST
ബിഗ് ബോസിലെ മൂന്നാം സ്ഥാനക്കാരിക്കും രണ്ടുകോടിയിലധികം വോട്ടുകള്‍, അമ്പരപ്പിച്ച് പ്രേക്ഷക പങ്കാളിത്തം

Synopsis

ബിഗ് ബോസില്‍ മൂന്നാം സ്ഥാനക്കാരിക്ക് പോലും ലഭിച്ചത് രണ്ടുകോടി എഴുപത്തിരണ്ട് ലക്ഷം വോട്ടുകള്‍.

ബിഗ് ബോസില്‍ പ്രേക്ഷകര്‍ ആഘോഷിച്ച താരങ്ങളൊക്കെ മുൻനിരയില്‍ തന്നെ എത്തി എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. തുടക്കം മുതല്‍ ഏറ്റവും പ്രേക്ഷക പിന്തുണ ലഭിച്ച താരമായിരുന്നു ഡിംപല്‍. സ്വന്തം അഭിപ്രായം വളരെയുറക്കെ പറഞ്ഞയാളാണ് ഡിംപല്‍. ഇപോഴിതാ വൻ പ്രേക്ഷക പിന്തുണയോടെ ബിഗ് ബോസ് സീസണ്‍ മൂന്നില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഡിംപല്‍.

രണ്ടുകോടി എഴുപത്തിരണ്ട് ലക്ഷത്തി എണ്ണൂറ്റി ഇരുപത്തിയെട്ട് (23,728,828) വോട്ടോകളാണ് ഡിംപലിന് ലഭിച്ചത്. സാമൂഹ്യമാധ്യമത്തില്‍ ഏറ്റവും ജനപന്തുണ ലഭിച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഇത്തവണ ഡിംപല്‍. ആ പ്രേക്ഷക സ്‍നേഹം വോട്ടിംഗിലും പ്രതിഫലിച്ചു. വിചാരിച്ചതിലും എത്രയോ ഇരട്ടിയാണ് പ്രേക്ഷകരില്‍ നിന്ന് സ്‍നേഹം ലഭിച്ചത് എന്ന് ഡിംപലും പറഞ്ഞു.

കപ്പ് കൊണ്ടുവന്നില്ലെങ്കിലും പ്രശ്‍നമില്ല ചേച്ചി എന്നും മനസിലുണ്ടാകും എന്നാണ് മെസേജുകള്‍ വന്നത് എന്നും ഡിംപല്‍ പ്രതികരിച്ചു.

ഒരു കോടിയലധികം വോട്ടോടെ അനൂപ് കൃഷ്‍ണൻ അഞ്ചാം  സ്ഥാനത്ത് എത്തിയിരുന്നു. റംസാനായിരുന്നു നാലാം സ്ഥാനത്ത്.  ഗ്രാൻഡ് ഫിനാലെയില്‍ അവസാന റൗണ്ടിൽ മത്സരിച്ചത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളായിരുന്നു.  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ അന്തിമവിജയിയെ നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രമുഖ ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് ,അനുസിതാര , ദുർഗാ കൃഷ്‍ണ , സാനിയ അയ്യപ്പൻ , ടിനിടോം , പ്രജോദ് കലാഭവൻ , ധർമജൻ, ആര്യ , വീണനായർ എന്നിവരുടെ വിവിധ കലാപരിപാടികളും ഗ്രാൻഡ് ഫിനാലെയിലുണ്ടായി.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌