'മാറ്റിനിര്‍ത്തിയതായി തോന്നിയോ'? മോഹന്‍ലാലിനോട് ബിഗ് ബോസ് അനുഭവം പറഞ്ഞ് ഗോപിക

Published : Apr 20, 2023, 11:49 PM IST
'മാറ്റിനിര്‍ത്തിയതായി തോന്നിയോ'? മോഹന്‍ലാലിനോട് ബിഗ് ബോസ് അനുഭവം പറഞ്ഞ് ഗോപിക

Synopsis

ഈ സീസണിലെ രണ്ടാമത്തെ എവിക്ഷന്‍

ബിഗ് ബോസ് മലയാളം സീസണുകളിലെ തന്നെ ആദ്യ കോമണര്‍ മത്സരാര്‍ഥി ആയിരുന്നു ഗോപിക ഗോപി. സീസണ്‍ 5 ലെ വോട്ടിംഗിലൂടെയുള്ള രണ്ടാമത്തെ എവിക്ഷനിലൂടെ ഗോപിക പോകുന്നത് ഗെയിം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ്. ബിഗ് ബോസ് ഏറ്റവും നന്നായി കണ്ട് മനസിലാക്കി വന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് ഗോപിക. എന്നാല്‍ പുറത്താക്കപ്പെട്ടത് അപ്രതീക്ഷിതവും. അവതാരകനായ മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് എത്തിയപ്പോഴും ഗോപികയുടെ വാക്കുകളില്‍ പുറത്താക്കപ്പെട്ടതിന്‍റെ സങ്കടവും അമ്പരപ്പുമൊക്കെ ഉണ്ടായിരുന്നു.

ഒരു കോമണര്‍ ആയി പോയി സെലിബ്രിറ്റിയായി മടങ്ങിവന്ന അനുഭവത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ ചോദ്യത്തിന് ഗോപികയുടെ മറുപടി ഇങ്ങനെ ആയിരുന്നു- എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല. പക്ഷേ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ഈയൊരു വേദിയില്‍ വരാനും ഇത്രയും ദിവസം എന്‍റെ പരമാവധി മികച്ചത് കളിക്കാന്‍ പറ്റി എന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ പ്രേക്ഷകര്‍ എങ്ങനെ എടുത്തിരിക്കുന്നു എന്ന് എനിക്കറിയില്ല, ഗോപിക പറഞ്ഞു. 

സങ്കടത്തോടെയാണോ ഇറങ്ങി പോരുന്നത് എന്നായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ചോദ്യം. ഒരിക്കലുമല്ല എന്ന് ഗോപികയുടെ മറുപടി. ഈ ഷോയില്‍ എത്തുമ്പോള്‍ത്തന്നെ ആദ്യം തന്നെ, അല്ലെങ്കില്‍ എപ്പോഴെങ്കിലും പോകും എന്ന വിശ്വാസത്തോടെയാണ് എത്തിയത്. ആകെ 18 പേരാണ് അവിടെ ഉള്ളത്. ആ 18 പേരേ നമുക്ക് ഒരു സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഒപ്പം നില്‍ക്കൂ. മാറ്റിനിര്‍ത്തിയതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ട് എന്നും ഗോപിക മറുപടി പറഞ്ഞു. ആദ്യഘട്ടം മുതലേ എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടായിരുന്നു. അത് തുറന്ന് പറഞ്ഞവരുമുണ്ട്, അല്ലാത്തവരുമുണ്ട്, ഗോപിക ഗോപി പറഞ്ഞു. ഏയ്ഞ്ചലിന്‍ ആയിരുന്നു വോട്ടിംഗിലൂടെ ഈ സീസണില്‍ ആദ്യം പുറത്തായ മത്സരാര്‍ഥി.

ALSO READ : 'ചോറ് വാരിത്തന്നത് പോലും ഗെയിം പ്ലാന്‍ ആക്കി'; സാഗറിനോടും ജുനൈസിനോടും സംസാരിക്കാതെ ഗോപിക പുറത്തേക്ക്

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി