
ബിഗ് ബോസ് മലയാളം സീസൺ 8 മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും രസകരവും കൗതുകകരവും സംഘർഷഭരിതവുമാകുന്ന സീസണിൽ നിലവിൽ 19 മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ഇവർക്ക് ഇത്തവണ നൽകിയ വീക്കിലി ടാസ്ക് ആണ് ബിഗ് ബോസ് പ്രേക്ഷകർക്കിടയിലെ പ്രധാന ചർച്ച. ഹോസ്റ്റ് ഹൗസ് ഇൻ എന്നാണ് ടാസ്കിന്റെ പേര്. അമാനുഷികരും മനുഷ്യരും തമ്മിലുള്ള പോരാട്ടവുമായി എത്തിയ ടാസ്കിൽ കഴിഞ്ഞ ദിവസം നൽകിയൊരു സീക്രട്ട് ടാസ്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അമാനുഷികരിൽ നിന്നും ഒരാളെ കൺഫഷൻ റൂമിൽ എത്തിച്ച് ഷോയിൽ നിന്നും പോകാൻ തയ്യാറാണെന്ന് മനുഷ്യർ പറയിപ്പിക്കണം എന്നതായിരുന്നു സീക്രട്ട് ടാസ്ക്. ഗൗതത്തിനെ ആണ് ഇതിനായി മനുഷ്യർ തെരഞ്ഞെടുത്തത്. ഷിജിൻ, ആസിഫ്, വിക്കി തുടങ്ങിയവർ വളരെ ഗംഭീരമായി തന്നെ ആ സീക്രട്ട് ടാസ്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗൗതം എന്ന പ്യൂവർ സോളിനെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമായി സോഷ്യൽ മീഡിയയിലെ ചർച്ച. ഈ ടാസ്ക് ചെറുതല്ലാത്ത രീതിയിൽ തന്നെ ഗൗതമിനെ വിഷമിപ്പിച്ചു എന്നാണ് പിന്നീടുള്ള സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
സീക്രട്ട് ടാസ്കിന് ശേഷം ഗൗതം പറഞ്ഞ വാക്കുകൾ ഇങ്ങനെ
എന്നെ വഞ്ചനയിലൂടേയും ചതിയിലൂടേയും മാത്രമെ അപ്പുറത്തേക്ക് കൊണ്ടു പോകാൻ പറ്റൂ. ഇവിടെ ആദ്യം ടാർഗെറ്റ് ചെയ്തത് ശ്രീലക്ഷ്മിയെ ആണ്. നാടകങ്ങൾ വന്ന് തുടങ്ങിയപ്പോൾ ഞാനത് പൊളിച്ച് തുടങ്ങി. ഇവരുടെ കഥകളെല്ലാം ഞാൻ മറ്റുള്ളവരോട് പറഞ്ഞ് മനസിലാക്കുകയാണ്. വിക്കി വന്ന് ഷിജിനെ ഇടിച്ചെങ്കിലും ഞാനത് അധികം കാര്യമാക്കിയില്ല. ‘കൂട്ടുകാർക്ക് വേണ്ടി പോകുമെന്നെ പറഞ്ഞുള്ളൂ. നീ പോകോ ഇല്ലയോ എന്ന് കാണാം’ എന്ന് ഷിജിൻ പറഞ്ഞു. അതും കാര്യമാക്കിയില്ല. കൺഫെഷൻ റൂമിൽ വച്ച് പോകുന്ന കാര്യം അന്തിമമാണോ എന്ന് ബിഗ് ബോസ് ചോദിച്ചു. ആസിഫ് യഥാർത്ഥത്തിൽ കരഞ്ഞു. ഞാൻ പോകും എന്ന് പറഞ്ഞപ്പോൾ ബിഗ് ബോസ് അവർക്ക് അഭിനന്ദനങ്ങൾ പറഞ്ഞു. ഇതാണ് അവിടെ നടന്നത്. എന്നെ അങ്ങനയെ ഇവർക്ക് കൊണ്ടു പോകാൻ പറ്റൂ. അല്ലാതെ നേരെ അടിക്കാൻ പറ്റില്ല. ഫ്രണ്ട്ഷിപ്പ് വച്ചുള്ള കണ്ടന്റ് കൊടുക്കരുതെന്ന് ബിഗ് ബോസിനോട് ഞാൻ പറഞ്ഞു. എന്റെ ഉള്ള് നന്നായി വേദനിച്ചിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ