റോബിനെ ട്രോളി ജാസ്മിനും നിമിഷയും; വീഡിയോ

By Web TeamFirst Published Jul 19, 2022, 8:41 AM IST
Highlights

ബിഗ് ബോസ് ഷോയിലേക്ക് റോബിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഷോയിൽ നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും പറഞ്ഞായിരുന്നു ജാസ്മിൻ പുറത്തേക്ക് പോയത്.

ബിഗ് ബോസ് സീസൺ നാലിൽ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയ താരങ്ങൾ റോബിനും(Dr Robin Radhakrishnan) ജാസ്മിനും ആയിരിക്കും. ആ വഴക്ക് ബിഗ് ബോസിൽ നിന്നും ജാസ്മിൻ പുറത്ത് പോകണം എന്ന നിലയിൽ വരെ എത്തിയിരുന്നു. റിയാസിനെ കായികമായി ആക്രമിച്ചെന്ന് കാണിച്ച് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയ സമയത്തായിരുന്നു ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയത്.

ബിഗ് ബോസ് ഷോയിലേക്ക് റോബിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഷോയിൽ നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്നും പറഞ്ഞായിരുന്നു ജാസ്മിൻ പുറത്തേക്ക് പോയത്. പിന്നാലെ റോബിനും ഷോയിൽ നിന്ന് പുറത്തായി. ജാസ്മിനെ പോലെ തന്നെ റോബിനുമായി രസത്തിലായിരുന്നില്ല മറ്റൊരു മത്സരാർത്ഥിയായിരുന്ന നിമിഷ. എന്നാൽ ബിഗ് ബോസ് വീട്ടിന് പുറത്തെത്തിയ ശേഷം റോബിനും ജാസ്മിനും നിമിഷയും കണ്ടുമുട്ടുകയും സൗഹൃദം പങ്കിടുകയുമെല്ലാം ചെയ്തിരുന്നു.

ഇപ്പോൾ റോബിനെ രസകരമായി ട്രോളിക്കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. എന്റെ വീട്ടിൽ പട്ടിയുണ്ട്, ചെടിയും ചെടി ചട്ടിയും ഉണ്ട്. അവരെല്ലാം ഡോക്ടറുടെ ഫാനാണ് ഡോക്ടറെ, ഇതാണ് കപ്പിൾ എന്നൊക്കെയാണ്  ഇരുവരും വീഡിയോയിൽ പറയുന്നത്. വെറും രസത്തിന് ചെയ്തതാണെന്ന കുറിപ്പോടെയാണ് നിമിഷ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ആരാധകരുമായി റോബിൻ സംവദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് പിന്നാലെയാണ് സമാന വീഡിയോയെ ട്രോളി ജാസ്മിനും നിമിഷയും എത്തിയത്. സീസൺ നാലിൽ ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തിലെ ആദ്യ ലേഡി വിന്നറായി ദിൽഷ പ്രസന്നൻ  തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഫൈനൽ സിക്സിൽ വന്ന ആറ് പേരെയും പിന്തള്ളി ദിൽഷ ഒന്നാമതെത്തുകയായിരുന്നു. എന്നാൽ ഷോയ്ക്കു പുറത്തും നല്ല സൌഹൃദത്തിലായിരുന്ന ദിൽഷയും റോബിനും ഇപ്പോൾ അത്ര സുഖത്തിലല്ല എന്നാണ് ആരാധക സംസാരം. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫൈറ്റും നടക്കുന്നുണ്ട്. ഇതിനിടയിലാണ് റോബിനെ പരിഹസിച്ച് ജാസ്മിന്റെയും നിമിഷയുടെയും വീഡിയോ എന്നതും ശ്രദ്ധേയമാണ്.

'ഞാൻ സൗഹൃദത്തിന് വില നൽകി, പക്ഷെ അവർ അങ്ങനെയല്ല': റോബിനും ബ്ലെസ്‌ലിയ്ക്കുമെതിരെ ദിൽഷ

click me!