Latest Videos

'ഞാൻ കമ്മിറ്റഡാണ് ​ഗയ്സ്, കാലുപിടിക്കാം..'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ, മിണ്ടാനാകാതെ ​ഗബ്രി

By Web TeamFirst Published Mar 21, 2024, 10:30 PM IST
Highlights

കൺഫെഷൻ റൂമിൽ നിന്നും തിരച്ചു വന്ന ജാസ്മിൻ ആരോടും മിണ്ടാൻ കൂട്ടാക്കിയിരുന്നില്ല.

സംഭവബഹുലമായ കാര്യങ്ങളാണ് ഇന്ന് ബി​ഗ് ബോസിൽ അരങ്ങേറിയത്. ജാസ്മിൻ ജാഫറും ​ഗബ്രിയും തമ്മിലുള്ള അടുപ്പമാണ് എല്ലാത്തിനും കാരണം. ജാസ്മിനെ വാപ്പ വിളിച്ച് സംസാരിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പിന്നീട് വളരെ ശന്തയായിട്ടായിരുന്നു ജാസ്മിൻ കാണപ്പെട്ടത്. താനും ​ഗബ്രിയും തമ്മിലുള്ള ബന്ധം പുറത്ത് നെ​ഗറ്റീവ് ആയിട്ടാണ് പോയതെന്നും അതാണ് വാപ്പയ്ക്ക് ഇപ്പോൾ അസുഖം കൂടാൻ കാരണമെന്നും ജാസ്മിൻ പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ജാസ്മിന്റെ വാപ്പയുടെ ഓപ്പറേഷൻ. 

കൺഫെഷൻ റൂമിൽ നിന്നും തിരച്ചു വന്ന ജാസ്മിൻ ആരോടും മിണ്ടാൻ കൂട്ടാക്കിയിരുന്നില്ല. ഇതിനിടയിൽ ആണ് ബി​ഗ് ബോസ് ഒരു ടാസ്ക് കൊടുത്തത്. ആക്ടീവ് അല്ലാത്ത പവർ ടീമിനെ ട്രോളാനുള്ളതായിരുന്നു ടാസ്ക്. ഇതിൽ സിജോയും ടീമും വിജയിക്കുകയും ചെയ്തു. ടാസ്ക് കഴിഞ്ഞതും പൊട്ടിക്കരഞ്ഞ ജാസ്മിനെയാണ് എപ്പിസോഡിൽ കാണാൻ സാധിച്ചത്. 

ഉച്ചത്തിൽ നിലവിളിച്ചായിരുന്നു ജാസ്മിൻ കരഞ്ഞത്. പിന്നാലെ എല്ലാവരും എത്തി ഇവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. 'എന്നെ ഇനി വീണ്ടും വീണ്ടും പറയരുത്. ഞാൻ കാലുപിടിക്കാം. വേണമെങ്കിൽ ഞാൻ ഓരോരുത്തരുടെയും കാല് പിടിക്കാം. നിങ്ങളെല്ലാം ചെയ്ത് ഇത്രയും ആക്കി. ഞാൻ കമ്മിറ്റഡ് ആണ് ​ഗയ്സ്. ഞാനത് ​ഗബ്രിയോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയില്ലായിരിക്കും. ഞാൻ ആരടുത്തും ഒന്നിനും വരില്ല', എന്നാണ് കരഞ്ഞുകൊണ്ട് ജാസ്മിൻ പറയുന്നത്.

'അന്തസ്സ് വേണം' കടുപ്പിച്ച് ബി​ഗ് ബോസ്; 'ചൊറിയന്മാർ' കാണുമെന്ന് റോക്കി, മാപ്പ് ചോദിച്ചും മത്സരാർത്ഥി

ഇതെല്ലാം കണ്ടും കേട്ടും എന്ത് പറയണമെന്ന് അറിയാതെ സൈലന്റ് ആയിട്ടിരിക്കുക ആയിരുന്നു ​ഗബ്രി. ഇന്ന് ഉച്ച കഴിഞ്ഞാണ് വാപ്പയുടെ കാര്യം പറയാന്‍ ജാസ്മിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. തിരിച്ച് വന്ന ശേഷം താന്‍ വീണു പോയെന്നും ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുന്നുവെന്നുമെല്ലാം ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു. 

വാപ്പ ആശുപത്രിയിൽ, 'എന്റെ കയ്യീന്ന് പോയി,തെറ്റായിട്ടാണ് പുറത്ത് പോകുന്നത്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ

click me!