
മലയാള ടെലിവിഷനിലെ മികച്ച റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് സീസൺ മൂന്ന് മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് നോബി മർക്കോസ്. ഇപ്പോഴിതാ പുറത്ത് നല്ലൊരു പേരുള്ള ആളാണ് നോബിയെന്ന് പറയുകയാണ് കിടിലം ഫിറോസ്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് ഇക്കാര്യം ഫിറോസ് പറഞ്ഞത്.
നോബി നല്ലൊരു മനുഷ്യനാണെന്നും ഫിറോസ് പറയുന്നു. മണിക്കുട്ടനും അനൂപിനും പുറത്ത് നല്ല പേര് കാണണം. പുതുതായി വരുന്നവരുടെ ശശീര ഭാഷയിൽ നിന്ന് അത് വ്യക്തമാണ്. സ്വാഭാവികമായും അങ്ങനെ ഉണ്ടാകുന്നതിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഫിറോസ് പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ആദ്യ എലിമിനേഷനിൽ പുറത്തായത് ഗായികയായ ലക്ഷ്മി ജയനാണ്. ആകെ എട്ട് മത്സരാർത്ഥികളാണ് എലിമിനേഷനിൽ ഇത്തവണ ഉണ്ടായിരുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ