
ബിഗ് ബോസ് മലയാളം സീസണ്‍ 7 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടി മാത്രം. അടുത്ത ഞായറാഴ്ച ആയിരിക്കും ഗ്രാന്‍ഡ് ഫിനാലെ. ഇരുപതിലേറെ മത്സരാര്‍ഥികള്‍ ഉണ്ടായിരുന്ന സീസണില്‍ ഇനി അവശേഷിക്കുന്നത് എട്ട് പേര്‍ മാത്രമാണ്. ആ സംഖ്യ ഇന്ന് വീണ്ടും ചുരുങ്ങും. ശനിയാഴ്ച നടക്കാതിരുന്ന എവിക്ഷന്‍ പ്രഖ്യാപനം ഇന്ന് നടക്കും. ആകെയുള്ള എട്ട് മത്സരാര്‍ഥികളില്‍ ടിക്കറ്റ് ടു ഫിനാലെ വിജയിച്ച നൂറ ഒഴികെ മറ്റ് ഏഴ് പേരും ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. അതില്‍ ഒരാളെ മാത്രം മോഹന്‍ലാല്‍ ഇന്നലെ സേഫ് ആക്കിയിരുന്നു.
അനീഷ്, ഷാനവാസ്, സാബുമാന്‍, ആദില, അനുമോള്‍, നെവിന്‍, അക്ബര്‍ എന്നിവരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇതില്‍ അനുമോളെ മാത്രമാണ് ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ സേഫ് ആക്കിയത്. എന്നാല്‍ ഇന്നലത്തെ എപ്പിസോഡിന് പിന്നാലെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയില്‍ മറ്റ് മൂന്ന് പേരെക്കൂടി മോഹന്‍ലാല്‍ സേഫ് ആക്കുന്നുണ്ട്. അക്ബര്‍, അനീഷ്, ഷാനവാസ് എന്ന ക്രമത്തില്‍ ആയിരുന്നു അത്. ലിസ്റ്റില്‍ അവശേഷിക്കുന്നത് ആദില, നെവിന്‍, സാബുമാന്‍ എന്നിവരാണ്. ഇവരില്‍ നിന്നാണ് ഇന്നത്തെ എവിക്ഷന്‍. ഒരാളാണോ അതോ ഒന്നിലധികം പേരാണോ ഇന്ന് പുറത്താവുന്നത് എന്ന കാര്യത്തില്‍ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.
എന്നാല്‍ ബിഗ് ബോസ് മുന്‍ സീസണുകളിലൊന്നും കാണാത്ത രീതിയിലാണ് ഇന്നത്തെ എവിക്ഷന്‍ നടക്കുക എന്നാണ് പ്രൊമോ സൂചിപ്പിക്കുന്നത്. പ്രധാന വാതിലിന് പുറത്ത് ഹൗസിന് അഭിമുഖമായി ബ്ലൈന്‍ഡ് ഫോള്‍ഡുകള്‍ ധരിപ്പിച്ചുകൊണ്ട് ഡേഞ്ചര്‍ സോണിലുള്ള മൂന്ന് പേരെയും നിര്‍ത്തിയിരിക്കുന്നത് പ്രൊമോയില്‍ കാണാം, പിന്നാലെ വാതില്‍ അടയുകയും ചെയ്യുന്നു. ഹൗസിന് വെളിയില്‍ കാത്തുനില്‍ക്കുന്ന സഹമത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് ശേഷം വാതില്‍ തുറക്കപ്പെടുകയാണ്. എവിക്ഷനില്‍ നിന്നും രക്ഷപെട്ടവരാവും വാതില്‍ തുറക്കുമ്പോള്‍ അവിടെ ഉണ്ടാവുക എന്നാണ് വീഡിയോയിലെ സൂചന. അത് ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
അതേസമയം ബിഗ് ബോസ് മുന്‍ സീസണുകളില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു മത്സരാര്‍ഥിക്കും വലിയ ഭൂരിപക്ഷം ഇല്ലാത്ത സീസണ്‍ ആണ് ഇത്. അതിനാല്‍ത്തന്നെ ഫിനാലെ വീക്കിലേക്ക് എത്തുമ്പോഴും കപ്പ് ആര് ഉയര്‍ത്തും എന്നത് പ്രവചിക്കാനാവാത്ത സാഹചര്യമാണ്. ഫൈനല്‍ 5 പോലും കൃത്യമായി പ്രവചിക്കാനാവാത്ത സാഹചര്യം പക്ഷേ പ്രേക്ഷകരെ ആവേശഭരിതരാക്കുന്നുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ