
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പുതിയ വീക്കിലി ടാസ്കിനിടെ തളര്‍ന്നുവീണ് മനീഷ. വെള്ളിയാങ്കല്ല് എന്ന ഈ വാരത്തിലെ വീക്കിലി ടാസ്ക് ഇന്നലെയാണ് ആരംഭിച്ചത്. കടലില്‍ രത്നം വാരാന്‍ പോകുന്ന രത്ന വ്യാപാരികളും അധികാരികളും കടല്‍ക്കൊള്ളക്കാരുമൊക്കെ അടങ്ങുന്ന കളിയാണ് ഇത്. ഇന്നലത്തെ അധികാരികളെയും കടല്‍ക്കൊള്ളക്കാരെയും പരസ്പരം മാറ്റിയാണ് ബിഗ് ബോസ് ഇന്ന് ഗെയിം ആരംഭിച്ചത്. ഇന്നത്തെ ഗെയിം തുടങ്ങി അധികം വൈകും മുന്‍പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷവും ആരംഭിച്ചിരുന്നു.
വ്യാപാരികളില്‍ കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ആക്റ്റിവിറ്റി ഏരിയയില്‍ സൃഷ്ടിച്ച കടലില്‍ പോകാനുള്ള അവസരം. കടലില്‍ പോകാത്ത വ്യാപാരികളായ റെനീഷും ഷിജുവും പുറത്ത് നില്‍പ്പുണ്ടായിരുന്നു. വ്യാപാരികള്‍ വന്ന ശേഷമാണ് കൊള്ളക്കാര്‍ക്ക് അവരുടെ നേര്‍ക്ക് ചെന്ന് രത്നം കൈക്കലാക്കാന്‍ അവസരം. എന്നാല്‍ ബിഗ് ബോസിന്‍റെ ഗെയിം നിയമത്തില്‍ പഴുതുണ്ടെന്നും കടലില്‍ പോകാത്ത വ്യാപാരികളെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാമെന്നും ഗോപിക മനീഷയോടും ഹനാനോടും പറയുകയായിരുന്നു. തുടര്‍ന്ന് മനീഷയും ഗോപികയും ഹനാനും അടങ്ങിയ കൊള്ളക്കാരുടെ സംഘം കൂട്ടമായി വന്ന് പുറത്ത് നിന്നിരുന്ന റിനോഷിനെ വളയുകയായിരുന്നു.
റിനോഷിന്‍റെ ബാറ്ററി ബാഗ് ഹനാന്‍ തുറക്കുകയും സൂക്ഷിച്ചിരുന്ന രത്നങ്ങള്‍ പുറത്തേക്ക് ചിതറുകയും ചെയ്തു. അധികാരികളിലെ ചിലരും ഇത് കൈക്കലാക്കി. എന്നാല്‍ സൈറണ്‍ മുഴങ്ങുന്നതിന് മുന്‍പ് അക്രമണം പാടില്ലെന്ന് ബിഗ് ബോസിന്‍റെ പ്രഖ്യാപനം എത്തിയതോടെ തനിക്ക് കിട്ടിയ രത്നങ്ങള്‍ ഹനാന്‍ റിനോഷിനെ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍ നിലത്തുനിന്ന് കിട്ടിയ രത്നങ്ങള്‍ തിരികെ നല്‍കാന്‍ പലരും തയ്യാറായില്ല. ഇതിനിടെ റിനോഷിനോട് ക്ഷമ പറഞ്ഞ് മനീഷ എത്തിയെങ്കിലും റിനോഷ് അടുപ്പിച്ചില്ല. അല്‍പസമയത്തിന് ശേഷമാണ് പുറത്ത് ഊഞ്ഞാലില്‍ ഇരിക്കുകയായിരുന്ന മനീഷയ്ക്ക് തളര്‍ച്ച ഉണ്ടായത്. ഊഞ്ഞാലിലേക്ക് തന്നെ അവര്‍ ചായുകയായിരുന്നു. ബിഗ് ബോസ് അറിയിച്ചതനുസരിച്ച് കണ്‍ഫെഷന്‍ റൂമിലേക്ക് ഉടനെ അവരെ എത്തിക്കുകയും ചെയ്തു.
ALSO READ : 'തുറമുഖം' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ