‘ആ കണ്ണുകളിൽ‍ ഉണ്ടായിരുന്നു സ്നേഹം‘; മണിക്കുട്ടന് സൂര്യയുടെ പ്രണയ കവിത, കയ്യോടെ പൊക്കി മോഹൻലാൽ

Web Desk   | Asianet News
Published : Mar 13, 2021, 11:34 PM IST
‘ആ കണ്ണുകളിൽ‍ ഉണ്ടായിരുന്നു സ്നേഹം‘; മണിക്കുട്ടന് സൂര്യയുടെ പ്രണയ കവിത, കയ്യോടെ പൊക്കി മോഹൻലാൽ

Synopsis

ആ കവിത കൊടുക്കുമ്പോൾ സൂര്യയുടെ കണ്ണുകളിലെ സ്നേഹം താൻ കണ്ടുവെന്ന് മണിക്കുട്ടൻ പറയുന്നു.

ബി​ഗ് ബോസ് ഷോ ഇരുപത്തെട്ടമത്തെ ദിവസത്തിൽ എത്തി നിൽക്കുമ്പോൾ വളരെ മികച്ച രീതിയിലാണ് മത്സരാർത്ഥികൾ ​ഗെയിമിന്റെ ഭാ​ഗമാകുന്നത്. ഇടയ്‍ക്ക് വിവാദങ്ങളിലേക്ക് എത്തുന്ന തര്‍ക്കങ്ങളുമുണ്ടാകാറുണ്ട്. എന്നാൽ ഇതിനിടയിൽ ചില പ്രണയ ചർച്ചകളും ഹൗസിൽ നടക്കുകയാണ്. സൂര്യയും മണിക്കുട്ടനും തമ്മിലുള്ളതാണ് അതിലൊരു ചർച്ച. ഇപ്പോഴിതാ വീക്കൻഡ് എപ്പിസോഡിൽ എത്തിയ മോഹൻലാൽ സൂര്യയുടെ പ്രണയ കവിത കയ്യോടെ പൊക്കിയിരിക്കുകയാണ്. മണിക്കുട്ടന് വേണ്ടിയായിരുന്നു സൂര്യ കവിത കുറിച്ചത്. 

ആ കവിത കൊടുക്കുമ്പോൾ സൂര്യയുടെ കണ്ണുകളിലെ സ്നേഹം താൻ കണ്ടുവെന്ന് മണിക്കുട്ടൻ പറയുന്നു. പിന്നാലെ സൂര്യയെ കൊണ്ട് തന്നെ കവിത മറ്റുള്ളവർ കൂടി കേൾക്കെ മോഹൻലാൽ വായിപ്പിക്കുകയായിരുന്നു. ഹൃദയത്തിൽ ഉള്ളത് അതുപോലെ എഴുതി വച്ചതാണ് കവിതയെന്നായിരുന്നു കിടിലൻ ഫിറോസിന്റെ വിലയിരുത്തൽ. 

ആദ്യമായാണ് നല്ലൊരു കവിത കിട്ടുന്നത്. സൂര്യയുടെ ഫീലിം​ഗ്സിനെ ബഹുമാനിക്കുന്നു. സ്നേഹിക്കുന്നതിലല്ല, ഒരാളാൽ സ്നേഹിക്കപ്പെടുന്നതിലാണ് കാര്യം. പക്ഷേ എനിക്ക് ഇനി ഒരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹം തന്നെയാകും. അതനുസരിച്ചാകും എന്റെ ചുവടുകൾ വയ്ക്കുന്നതെന്നും മണിക്കുട്ടൻ പറഞ്ഞു. പിന്നാലെ താരത്തിന് മോഹൻലാൽ ആശംസകൾ അറിയിക്കുകയും ചെയ്തു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അനുമോളുമായി കോൺടാക്ട് ഇല്ല, ബിഗ് ബോസിലെ ചിലരോട് മാത്രമേ ബന്ധമുള്ളൂ..'; മറുപടിയുമായി രേണു സുധി
'ആത്മഹത്യ അവരവർക്ക് മാത്രം നഷ്ടം', അന്ന് റോയ് ചേട്ടൻ എന്നോട് പറഞ്ഞു; വിങ്ങലടക്കാനാകാതെ ജിന്റോ