
ഇണക്കങ്ങളും പിണക്കങ്ങളും രസകരമായ നിമിഷങ്ങളുമായി ബിഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. ഈസ്റ്റർ ആശംസകളോടെയാണ് ഷോയുടെ 50മത്തെ എപ്പിസോഡ് മോഹൻലാൽ ആരംഭിച്ചത്. എല്ലാ മത്സരാർത്ഥികളും ട്രെഡീഷണൽ വസ്ത്രമണിഞ്ഞായിരുന്നു എത്തിയിരുന്നത്. ഇതിനിടയിൽ മത്സരാർത്ഥികൾക്ക് സർപ്രൈസായി വീടിനകത്തേക്ക് എത്തുകയാണ് മോഹൻലാൽ.
മത്സരാർത്ഥികൾക്ക് പുറംലോകവുമായി ബന്ധമുള്ള ആള് മോഹൻലാൽ മാത്രമാണ്. അതുകൊണ്ട് തന്നെ മോഹൻലാലിന്റെ സർപ്രൈസ് എൻട്രി ഇരുകയ്യും നീട്ടിയാണ് മത്സരാർത്ഥികൾ സ്വീകരിച്ചത്. സ്റ്റോർ റൂം വഴിയായിരുന്നു താരം വീടിനകത്തേക്ക് എത്തിയത്.
ഈസ്റ്റർ സ്പെഷ്യൽ ആഹാരവുമായിട്ടായിരുന്നു മോഹൻലാലിന്റെ എൻട്രി. താരം വരുന്നത് വീഡിയോയിൽ കണ്ട മത്സരാർത്ഥികൾ അദ്ദേഹത്തെ കാണാനായി സ്റ്റോർ റൂമിനകത്തേക്ക് പോയി. എന്നാൽ ഭക്ഷണം കൊണ്ട് വച്ച ശേഷം താരം മത്സരാർത്ഥികളെ കാണാൻ നിക്കാതെ പുറത്തേക്ക് പോകുകയും ചെയ്തു. ലാലേട്ടാ വാ എന്ന് മത്സരാർത്ഥികള വിളിക്കുകയും ചെയ്തിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ