13 ല്‍ രണ്ട് പേര്‍ സേഫ്; ജംബോ നോമിനേഷന്‍ ലിസ്റ്റ് ചുരുക്കി മോഹന്‍ലാല്‍

Published : Sep 13, 2025, 10:53 PM IST
mohanlal saved 2 contestants from nomination list of 13 in bbms7

Synopsis

എവിക്ഷന്‍ ഇല്ലാതിരുന്ന എപ്പിസോഡില്‍ 2 പേര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. നാളെ ആരൊക്കെ പുറത്താവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഏറ്റവുമധികം മത്സരാര്‍ഥികള്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച ആഴ്ചകളിലൊന്നായിരുന്നു ഇത്. ഒന്നും രണ്ടുമല്ല 13 മത്സരാര്‍ഥികളാണ് ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇത്ര വലിയ ലിസ്റ്റ് ആയതുകൊണ്ടുതന്നെ എവിക്ഷന്‍ എന്തായാലും ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ എവിക്ഷനൊന്നും ഉണ്ടായില്ല. അത് നാളെ നടക്കും എന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കിയത്. അതേസമയം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച രണ്ട് പേര്‍ ഈ വാരം സേഫ് ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അക്ബര്‍, ബിന്നി എന്നവരെയാണ് മോഹന്‍ലാല്‍ വോട്ടിംഗില്‍ ഇത്തവണ സേഫ് ആണെന്ന ഉറപ്പ് നല്‍കി മോഹന്‍ലാല്‍ ഇരുത്തിയത്. ജിഷിന്‍ വിജയിച്ച തുടര്‍ക്കഥ ടാസ്കില്‍ പരാജയപ്പെട്ട മറ്റ് നാല് വൈല്‍ഡ് കാര്‍ഡുകളായ പ്രവീണ്‍, ലക്ഷ്മി, മസ്താനി, സാബുമാന്‍ എന്നിവര്‍ നേരിട്ട് നോമിനേഷനില്‍ ഇടംപിടിച്ചിരുന്നു. കിരീടയുദ്ധം ടാസ്കില്‍ വിജയിച്ച നൂറയ്ക്ക് ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനും അവസരമുണ്ടായിരുന്നു. ആര്യനെയാണ് നൂറ നോമിനേറ്റ് ചെയ്തത്. തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമില്‍ നടന്ന നോമിനേഷന്‍ ഇപ്രകാരം ആയിരുന്നു.

പ്രവീണ്‍- ബിന്നി, റെന ഫാത്തിമ

ആദില- അഭിലാഷ്, ബിന്നി

ലക്ഷ്മി- റെന ഫാത്തിമ, ആദില

അക്ബര്‍- അനുമോള്‍, അനീഷ്

ബിന്നി- നെവിന്‍, ആദില

മസ്താനി- റെന ഫാത്തിമ, ജിസൈല്‍

ആര്യന്‍- അനുമോള്‍, ആദില

ഒനീല്‍- ബിന്നി, ആദില

സാബുമാന്‍- ഷാനവാസ്, അനീഷ്

റെന ഫാത്തിമ- അഭിലാഷ്, അനുമോള്‍

ജിഷിന്‍- ബിന്നി, റെന ഫാത്തിമ

ഷാനവാസ്- നെവിന്‍, അനുമോള്‍

അനുമോള്‍- അക്ബര്‍, ആദില

അഭിലാഷ്- ആദില, ബിന്നി

ജിസേല്‍- അഭിലാഷ്, ആദില

നെവിന്‍- അഭിലാഷ്, അക്ബര്‍

തുടര്‍ന്ന് ബി​ഗ് ബോസ് ഇത്തവണത്തെ പൂര്‍ണ്ണ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. ആര്യന്‍, പ്രവീണ്‍, ലക്ഷ്മി, മസ്താനി, സാബുമാന്‍, അക്ബര്‍, നെവിന്‍, അനീഷ്, അഭിലാഷ്, അനുമോള്‍, റെന ഫാത്തിമ, ബിന്നി, ആദില എന്നിങ്ങനെയായിരുന്നു ഈ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ്. അക്ബര്‍, നെവിന്‍, അനീഷ് എന്നിവര്‍ക്ക് 2 വോട്ടുകള്‍ വീതം ലഭിച്ചപ്പോള്‍ അഭിലാഷ്, അനുമോള്‍, റെന ഫാത്തിമ എന്നിവര്‍ക്ക് നാല് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ബിന്നിക്ക് അഞ്ചും ആദിലയ്ക്ക് ഏഴും വോട്ടുകള്‍ ലഭിച്ചു. അതേസമയം നാളെ ആരൊക്കെ പുറത്താവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒന്നുമില്ലാത്തവന്‍റെ അക്കൗണ്ടിൽ 50 ലക്ഷമിട്ട മനുഷ്യൻ, ഞാനീ ഭൂമിയിൽ വേണ്ടെന്ന തീരുമാനത്തിന് കാരണമെന്ത്?'
എന്നെ ചേർത്തു പിടിച്ച റോയ് സർ, ഹൃദയം നുറുങ്ങുകയാണ്; മനമുലഞ്ഞ് ബി​ഗ് ബോസ് താരങ്ങൾ