'അത് അഖില്‍ മാരാര്‍ക്ക് സംഭവിച്ച അബദ്ധം'; ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തി റിയാസ്

By Web TeamFirst Published Jun 1, 2023, 8:17 PM IST
Highlights

മൂന്ന് ദിവസമാണ് റിയാസ് ഹൌസില്‍ ഉണ്ടായിരുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ രണ്ടാമത്തെ തവണയാണ് മുന്‍ ബിഗ് ബോസ് താരങ്ങള്‍ ചലഞ്ചേഴ്സ് ആയി അവതരിപ്പിക്കപ്പെടുന്നത്. 50-ാം എപ്പിസോഡിനു ശേഷം രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനുമാണ് എത്തിയതെങ്കില്‍ ഇക്കുറി എത്തിയത് റിയാസ് സലിമും ഫിറോസ് ഖാനും ആയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ് റിയാസ്. കൊച്ചി വിമാനത്താവളത്തില്‍ തന്നെ കാണാനെത്തിയ യുട്യൂബേഴ്സിനോട് റിയാസ് ബിഗ് ബോസ് അനുഭവം ചുരുക്കി വിവരിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയും കൊടുത്തു.

സീസണ്‍ 5 ലെ മത്സരാര്‍ഥികളെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരും നൈസ് ആണെന്നും പക്ഷേ അത്ര ഗെയിമേഴ്സ് അല്ലെന്നുമായിരുന്നു റിയാസിന്‍റെ മറുപടി. മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നി. ഗെയിം ചേഞ്ച് ചെയ്യാന്‍ സാധിച്ചോ എന്ന ചോദ്യത്തിന് റിയാസിന്‍റെ പ്രതികരണം ഇങ്ങനെ- മൂന്ന് ദിവസവും ഒരു രാത്രിയുമാണ് ബിഗ് ബോസ് ഹൌസില്‍ ഉണ്ടായിരുന്നത്. ആ സമയം കൊണ്ട് ​ഗെയിം ചേഞ്ച് കൊണ്ടുവരാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെക്കൊണ്ട് പറ്റുന്ന വിധത്തില്‍ അവരെ കുറച്ചുകൂടി ആക്റ്റീവ് ആക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

അഖിലിന്‍റെ വിവാദമായ പ്രവര്‍ത്തിയെക്കുറിച്ച് റിയാസിന്‍റെ പ്രതികരണം- മുണ്ടുപൊക്കല്‍ സംഭവം അഖില്‍ മാരാരുടെ സ്ട്രാറ്റജി ഒന്നും ആയിരുന്നില്ല. മറിച്ച് അഖില്‍ മാരാര്‍ക്ക് സംഭവിച്ച ഒരു അബദ്ധമായിരുന്നു. അഖില്‍ മാരാര്‍ ശരിയല്ലാത്ത കുറേ പ്രസ്താവനകള്‍ അവിടെ പറയുന്നുണ്ട്. അവിടെ പ്രതികരിക്കാന്‍ ആളുണ്ട്. പക്ഷേ അത്രയും മത്സരിച്ച് അഖില്‍ മാരാര്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റുന്ന മത്സരാര്‍ഥികള്‍ കുറവാണെന്ന് തോന്നുന്നു. നാദിറയും ജുനൈസുമൊക്കെ രാഷ്ട്രീയ ശരികേടുകളെ ശക്തമായി ചൂണ്ടിക്കാണിക്കുന്ന മത്സരാര്‍ഥികളാണ്, റിയാസ് പറഞ്ഞവസാനിപ്പിച്ചു.

ALSO READ : 'ശത്രുക്കള്‍' ഒരുമിച്ച് ബിഗ് ബോസ് ജയിലിലേക്ക്; വീഡിയോ

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

click me!