മത്സരാര്‍ഥികള്‍ക്ക് അടുത്ത വെല്ലുവിളി! രണ്ട് മുന്‍ താരങ്ങള്‍ കൂടി ബിഗ് ബോസിലേക്ക്

Published : May 29, 2023, 03:54 PM IST
മത്സരാര്‍ഥികള്‍ക്ക് അടുത്ത വെല്ലുവിളി! രണ്ട് മുന്‍ താരങ്ങള്‍ കൂടി ബിഗ് ബോസിലേക്ക്

Synopsis

രജിത്ത് കുമാറിനും റോബിനും പിന്നാലെ മറ്റ് രണ്ടുപേര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ 10-ാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ബിഗ് ബോസ് ഷോയെ സംബന്ധിച്ച് അവസാന ആഴ്ചകളിലേക്ക് കടക്കുന്ന സുപ്രധാന വാരമായാണ് പത്താം വാരം പരിഗണിക്കപ്പെടാറ്. നിലവില്‍ 11 മത്സരാര്‍ഥികളുമായി കടുത്ത മത്സരമാണ് സീസണ്‍ 5 ല്‍ നടക്കുന്നത്. അതിനൊപ്പം പത്താം വാരം ഇനിയും കൊഴുപ്പിക്കാനായി ബിഗ് ബോസ് മറ്റൊരു സര്‍പ്രൈസും കൊണ്ടുവന്നിരിക്കുകയാണ്. ചലഞ്ചേഴ്സ് ആയി രണ്ട് മുന്‍ മത്സരാര്‍ഥികളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണ് ബിഗ് ബോസ്.

പുതിയ സീസണിലേക്ക് മുന്‍ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളെ കൊണ്ടുവരുന്ന പതിവ് മറുഭാഷാ ബിഗ് ബോസുകളില്‍ മുന്‍പ് നടന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായി ഈ സീസണിലാണ് അത് നടക്കുന്നത്. രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനുമാണ് ആദ്യമായി ഈ രീതിയില്‍ സീസണ്‍ 5 ലേക്ക് എത്തിയത്. ഷോ 50 ദിവസം പിന്നിട്ടപ്പോഴായിരുന്നു ഈ സര്‍പ്രൈസ് എന്‍ട്രി. ഒരു വീക്കിലി ടാസ്കിലെ അതിഥികള്‍ എന്ന നിലയിലെത്തിയ ഇരുവരുടെയും സാന്നിധ്യം ഹൗസിലെ ഇളക്കിമറിച്ചിരുന്നു. മത്സരാര്‍ഥികളെ അത് കാര്യമായി സ്വാധീനിക്കുകയും ചെയ്തു. ഇപ്പോഴിതാ മുന്‍ സീസണുകളിലെ മറ്റു രണ്ട് മത്സരാര്‍ഥികളായ റിയാസ് സലിമിനെയും ഫിറോസ് ഖാനെയുമാണ് ബിഗ് ബോസ് രംഗത്തിറക്കിയിരിക്കുന്നത്. മുന്നോട്ടുള്ള ദിവസങ്ങളിലെ മത്സരാര്‍ഥികളുടെ ഗെയിമിനെ ഇത് എത്രത്തോളം സ്വാധീനിക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.

അതേസമയം ബിഗ് ബോസിലെ പുതിയ നോമിനേഷന്‍ ലിസ്റ്റ് ഇന്ന് പ്രഖ്യാപിക്കും. സീസണിലെ ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു കഴിഞ്ഞ വാരത്തിലേത്. ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, ശോഭ, സാ​ഗര്‍ എന്നിങ്ങനെ ഏറ്റവും കരുത്തരായ മത്സരാര്‍ഥികള്‍ ഒരുമിച്ചെത്തിയ ലിസ്റ്റ് ആയിരുന്നു ഇത്. സാഗര്‍ ആണ് ഇതില്‍ നിന്ന് എവിക്റ്റ് ആയത്.

ALSO READ : കേരളത്തില്‍ 25-ാം ദിനവും 265 തിയറ്ററുകളില്‍ '2018'; കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി', ആദിലയില്ലാതെ ജീവിതം തള്ളിനീക്കിയത് ഇങ്ങനെ'; പുതിയ വീഡിയോയില്‍ നൂറ
'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി