'ഇത്രയും നാൾ നിന്നു', അമ്പരപ്പിലും നിറചിരിയോടെ സാബുമാൻ, മോഹൻലാലിനെ കെട്ടിപിടിച്ച് പടിയിറക്കം

Published : Nov 02, 2025, 10:43 PM IST
bigg boss

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് മുൻപുള്ള അവസാന വീക്കെന്‍ഡ് എവിക്ഷനിൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായ സാബുമാൻ പുറത്തായി. അറുപത് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് മടക്കം. താന്‍ റിയലായാണ് ഷോയില്‍ നിന്നതെന്നും സാബുമാന്‍ പറഞ്ഞു.

ബി​ഗ് ബോസ് മലയാളം സീസൺ 7 ​ഗ്രാന്റ് ഫിനാലേയ്ക്ക് ഇനി വെറും ഏഴ് ദിവസം മാത്രമാണ് ബാക്കി. ഇതോട് അനുബന്ധിച്ച അവസാനത്തെ വീക്കെന്റ് എവിക്ഷനും ഇന്നും നടന്നിരിക്കുകയാണ്. വൈൽഡ് കാർഡായി എത്തിയ സാബുമാൻ ആണ് ബി​ഗ് ബോസ് ഹൗസിനോട് ഇന്ന് വിട പറഞ്ഞിരിക്കുന്നത്. അറുപത് ദിവസത്തോളം നീണ്ട യാത്രയ്ക്ക് ഒടുവിലായിരുന്നു സാബുമാന്റെ മടക്കം.

എവിക്ഷന് പിന്നാലെ സ്റ്റേജിലെത്തിയ സാബുമാനോട് നിരവധി ചോദ്യങ്ങൾ മോഹൻലാൽ ചോദിക്കുന്നുണ്ട്. എല്ലാറ്റിനും പതിവ് പോലെ നിറചിരിയോടെ തന്നെയാണ് സാബുമാൻ മറുപടി നൽകുന്നതും. എന്തുപറ്റി ഈ ആഴ്ച വളരെ ഡൾ ആയിരുന്നു. അങ്ങനെ തോന്നിയോ ? എന്നായിരുന്നു മോഹൻലാലിന്റെ ആദ്യ ചോദ്യം.

"എനിക്ക് ചെറുതായിട്ട് ഡള്ളായിട്ട് തോന്നി. ഔട്ട് ഓഫ് ദ കൺഫെർട് സോൺ ആയിരുന്നു എനിക്കിവിടെ. എല്ലാവർക്കും മത്സരവും ആ മൈന്റ് സെറ്റും. എന്ത് പറയാനാ. ഒട്ടും ഈസി ആയിട്ടുള്ള കാര്യമല്ല ബി​ഗ് ബോസ്. വളരെ പാടായിരുന്നു. പിന്നെ പതുക്കെ പതുക്കെ ഞാൻ ശീലിച്ച് വന്നു. ഇത്രയും ദിവസം ഞാൻ നിന്നു. അതാണ് ഞാനും അലോചിക്കുന്നത്. എത്രയും കാലം പ്രേക്ഷകർ പിന്തുണച്ചു. ഒരുപാട് നന്ദി", എന്ന് ആയിരുന്നു സാബുമാന്റെ മറുപടി. എന്റർടെയ്ൻമെന്റ് ഫീൽഡിൽ ആയതു കൊണ്ട് ബി​ഗ് ബോസിൽ വരണം എന്നത് എന്റെ ആ​ഗ്രഹമായിരുന്നു. എന്നെക്കാൾ ആ​ഗ്രഹമായിരുന്നു അച്ഛനെന്നും സാബുമാൻ പറയുന്നുണ്ട്.

ദേഷ്യപ്പെടുന്ന ഫൈറ്റ് ചെയ്യുന്ന ഒരുപാട് പേരുണ്ടായിരുന്നു അവിടെ. എന്നാൽ ഇതിലൊന്നും സാബുമാൻ ഇല്ലായിരുന്നു. സാബുമാൻ അവിടെ ഉണ്ടോന്ന് ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്. അതെന്ത് തരം സ്ട്രാറ്റജിയാണ്? അതോ അങ്ങനെയാണോ ?

സ്ട്രാറ്റജിയിൽ ഒന്നും വന്നിട്ട് കാര്യമില്ല. അഥവ സ്ട്രാറ്റജി ഉണ്ടെങ്കിലും അത് ഒന്നോ രണ്ടോ ആഴ്ച നിൽക്കും. പിന്നീട് നമ്മുടെ കയ്യിൽ നിന്നും പോകും. അതിലും നല്ലത് ഇവിടെ വന്ന് ജീവിക്കുക തന്നെ. ജെനുവിനായിട്ട് നിൽക്കുന്നവരെ പ്രേക്ഷകർ നല്ലരീതിയിൽ അനലൈസ് ചെയ്യുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ഞാൻ ഇവിടെ മാക്സിമം റിയൽ ആയിട്ടാണ് നിന്നത്. ഇതാണ് ഞാൻ.

ജീവിതത്തിലേക്ക് കൊണ്ടു പോകണം എന്ന് തോന്നിയ എന്തെങ്കിലും ഉണ്ടോ?

പൊതുവിടത്ത് സംസാരിക്കാനൊക്ക വളരെ പേടിയുള്ള ആളാണ് ഞാൻ. ഇവിടെ വന്നതിന് ശേഷമാണ് ഇത്രയും ഓപ്പണായി, ലൈവായി സംസാരിക്കാൻ പറ്റുന്നത്. അത് ബി​ഗ് ബോസ് തന്ന സമ്മാനമാണ്.

പിന്നാലെ സാബുമാന്റെ ബി​ഗ് ബോസ് ജീവിതം മോഹൻലാൽ കാണിക്കുന്നുണ്ട്. ശേഷം, "മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ സ്നേഹവും പ്രാർത്ഥനയും ഞാൻ നൽകുകയാണ്. മുന്നോട്ട് ഒരുപാട് ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ", എന്ന് പറഞ്ഞ് കെട്ടിപിടിച്ച് മോഹൻലാൽ സാബുമാനെ യാത്രയാക്കുകയും ചെയ്തു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ