
ബിഗ് ബോസ് സീസൺ 7 ൽ ആദ്യ നോമിനേഷൻ നടന്നിരിക്കുകയാണ്. ഹിപ്പോക്രസി, കപടമുഖം, ഒറ്റപ്പെടൽ സ്ട്രാറ്റജി, ഗെയിം സ്പിരിറ്റ് ഇല്ലായ്മ എന്നീ കാരണങ്ങൾ കൊണ്ടെല്ലാം ഹൗസിൽ പലരും നോമിനേറ്റ് ആയി. എന്നാൽ ഇനി പറയാൻ പോകുന്ന കാരണമാണ് ശ്രദ്ധിക്കേണ്ടത്. വസ്ത്രധാരണം. അതെ വസ്ത്രധാരണം ശരിയല്ലെന്നും ഇത്തരം വസ്ത്രങ്ങൾ കേരളസംസ്കാരത്തിന് യോജിച്ചതല്ലെന്നും പ്രേക്ഷകർക്ക് ഇത് ബുദ്ദിമുട്ട് ഉണ്ടാക്കുമെന്നും പറഞ്ഞ് ഹൗസിൽ ഒരാൾ മറ്റൊരാളെ നോമിനേറ്റ് ചെയ്തിരിക്കുന്നു. ആരാണെന്നല്ലേ...ഷാനവാസ്. ജിസേലിന്റെ വസ്ത്രധാരണമാണ് ഷാനവാസ് നോമിനേഷനിൽ ചൂണ്ടിക്കാട്ടിയത്. വസ്ത്രധാരണമൊക്കെ തികച്ചും വ്യക്തിപരമായ ചോയ്സ് ആണ്. എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്നെല്ലാം അവനവനാണ് തീരുമാനിക്കേണ്ടത്. എന്നാൽ ജിസേലിന്റെ വസ്ത്രധാരണം ഈ ഷോയിൽ അത്രകണ്ട് ഉൾക്കൊള്ളാൻ പ്രയാസമാണെന്നാണ് ഷാനവാസ് പറഞ്ഞത്.
ബി ബി ഹൗസിൽ വസ്ത്രധാരണം പ്രശ്നമായി ചൂണ്ടിക്കാട്ടുന്ന ആദ്യ മത്സരാർത്ഥി ഷാനവാസ് ആയിരിക്കാം. കഴിഞ്ഞ സീസണിൽ ജിന്റോ, അതിന് മുൻപ് അഖിൽ മാരാർ, അതിലും മുൻപ് രജിത് കുമാർ .....ഇവരെല്ലാം വസ്ത്രധാരണം ഒരു പ്രധാന ചർച്ചാവിഷയമാക്കിയവരാണ്. എത്രയൊക്കെ പറഞ്ഞാലും വീടുകളിലെ സ്ത്രീകളാണ് ഭൂരിഭാഗവും ബിഗ് ബോസ് പ്രേക്ഷകർ. 100 ൽ ഒരു 30 ശതമാനം പേർ ജിസേലിന്റെ വസ്ത്രത്തെ വളരെ നോർമലൈസ് ആയി കണ്ടാലും ബാക്കി 70 ശതമാനം പ്രേക്ഷകരുടെ ഉള്ളിലും വസ്ത്രധാരണം ഒരു വിഷയമാകാൻ തന്നെയാണ് സാധ്യത. ആ 70 ശതമാനം പ്രേക്ഷകരെ ലക്ഷ്യമാക്കിക്കൊണ്ട് ആയിരിക്കണം ഒരുപക്ഷേ ഷാനവാസ് ഇത്തവണ ജിസേലിന്റെ വസ്ത്രധാരണം ഒരു വിഷയമാക്കി നോമിനേഷനിൽ പേര് പറഞ്ഞത്. മാത്രമല്ല ഷാനവാസിന് പ്രത്യേകിച്ചും പുറത്ത് മിനി സ്ക്രീൻ ആരാധകരാണ് കൂടുതൽ, അതിൽ തന്നെ സ്ത്രീകൾ. അവരെ ലക്‌ഷ്യം വെച്ചാണോ ഈ കളി എന്നും സംശയമില്ലാതില്ല. വളരെ തന്ത്രപൂർവ്വം തന്റെ ലക്ഷ്യസ്ഥാനം നേടാൻ ഷാനവാസ് ശ്രമിക്കുന്നുണ്ട്. അത് മാത്രമല്ല ചെറിയ രീതിയിൽ ഒളിഞ്ഞും തെളിഞ്ഞും ആളുകളെ ട്രിഗർ ചെയ്യാനും ഷാനവാസ് ശ്രമിക്കുന്നുണ്ട്. ഡോക്ടർമാരുടെ വിഷയത്തിൽ അനുമോളെ മനഃപൂർവ്വം ട്രിഗർ ചെയ്തതും ഷാനവാസിന്റെ സ്ട്രാറ്റജി ആണ്.
ഇക്കണക്കിന് തന്ത്രപൂർവം കരുക്കൾ നീക്കുകയാണെങ്കിൽ ഷാനവാസ് കുറച്ചധികം ദിവസങ്ങൾ ബി ബി ഹൗസിൽ നിന്നേക്കും. എന്നാൽ കുങ്കുമപ്പൂവിലെ രുദ്രനായി ഇവിടെ കളിക്കാൻ നിക്കേണ്ടെന്ന് അക്ബർ ഷാനവാസിന് ഒരു സൂചന കൊടുത്തിട്ടുണ്ട്. അതേസമയം വസ്ത്രധാരണം ചർച്ചയാക്കിക്കൊണ്ടുള്ള ഷാനവാസിന്റെ നോമിനേഷൻ സോഷ്യൽ മീഡിയയിൽ കത്തുകയാണ്. ഷാനവാസിനെതിരെ ഒരുപാട് വിമർശനങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നു. ഷാനവാസിന്റെ തന്ത്രങ്ങൾ വിജയിക്കുമോ? ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കുമോ ? അതോ എല്ലാം മറികടന്ന് ഷാനവാസിന്റെ വോട്ടിനെ ആരോ ഈ പരാമർശം ബാധിക്കുക ? വസ്ത്രധാരണത്തിന്റെ കാര്യം ഷാനവാസ് ഹൗസിലുള്ളവരോട് തുറന്ന് പറഞ്ഞാൽ അത് കലാശിക്കുക വലിയൊരു അടിയിലായിരിക്കുമോ ? വരും ദിവസങ്ങൾ നമുക്ക് കണ്ടറിയാം.