'സ്പോട്ട് എവിക്ഷന്‍'? സംശയിച്ച അഖിലിനെ ബിഗ് ബോസിന്‍റെ കത്ത് കാട്ടി ഷിജു

Published : Jun 07, 2023, 09:38 PM IST
'സ്പോട്ട് എവിക്ഷന്‍'? സംശയിച്ച അഖിലിനെ ബിഗ് ബോസിന്‍റെ കത്ത് കാട്ടി ഷിജു

Synopsis

രസകരമായ സീക്രട്ട് ടാസ്‍കുമായി ബിഗ് ബോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഷോ ഓരോ ദിവസവും കൂടുതല്‍ രസകരമാക്കാനുള്ള പരിശ്രമത്തിലാണ് അണിയറക്കാര്‍. രസകരമായ ഒരു സീക്രട്ട് ടാസ്ക് ആണ് ബിഗ് ബോസ് ഇന്ന് മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ വോട്ടിംഗ് വഴി അല്ലാതെ മത്സരാര്‍ഥികളുടെ വോട്ടിംഗ് പ്രകാരം കൂട്ടത്തില്‍ ഒരാളെ ഉടനടി പുറത്താക്കാനുള്ള ടാസ്ക് എന്ന നിലയിലാണ് ബിഗ് ബോസ് ഇത് അവതരിപ്പിച്ചത്. ഷിജുവിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് വായിക്കാന്‍ കത്ത് നല്‍കുകയായിരുന്നു ബിഗ് ബോസ്. ആ കത്തില്‍ എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു..

"ഈ ബിഗ് ബോസ് യാത്ര 11-ാം ആഴ്ചയില്‍ എത്തിനില്‍ക്കുമ്പോള്‍ നിങ്ങള്‍ 10 പേരാണ് ഇവിടെയുള്ളത്. ഈ അവസരത്തില്‍ എന്തും ഇവിടെ സംഭവിച്ചേക്കാം. കാരണം ബിഗ് ബോസ് എല്ലായ്പ്പോഴും പ്രവചനാതീതമാണ്. അത്തരത്തില്‍ പ്രവചിക്കാന്‍ പറ്റാത്ത ഒരു നിമിഷത്തിനാണ് നിങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിങ്ങളില്‍ നിന്ന് ഒരാള്‍ ഇന്ന് ഇപ്പോള്‍ ഈ വീടിനോട് വിട പറയും. എന്നാല്‍ ആ വ്യക്തിയെ തെരഞ്ഞെടുക്കുന്നത് പ്രേക്ഷകരുടെ വോട്ടിംഗിന്‍റെയോ നോമിനേഷന്‍റെയോ അടിസ്ഥാനത്തില്‍ അല്ല. പുറത്ത് പോകാനുള്ള ഒരാളെ നിങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ഈ കത്ത് വായിച്ചതിന് ശേഷം ബസര്‍ കേള്‍ക്കുമ്പോള്‍ മാത്രം എല്ലാവരും ലിവിംഗ് റൂമില്‍ ഇരുന്ന് വോട്ടിംഗിലൂടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഒരു വ്യക്തിയെ പുറത്ത് പോകാനായി തെരഞ്ഞെടുക്കേണ്ടതാണ്", എന്നായിരുന്നു ബിഗ് ബോസിന്‍റെ കത്ത്.

എന്നാല്‍ ഇത് പ്രാങ്ക് ആണോയെന്ന് സംശയം തോന്നിയ ഷിജു അക്കാര്യം ചോദിച്ചപ്പോള്‍ പേടിക്കേണ്ട, ഇത് പ്രാങ്ക് തന്നെയാണെന്ന് ബിഗ് ബോസ് മറുപടിയും നല്‍കി. സ്പോട്ട് എവിക്ഷനിലൂടെ പുറത്താക്കുന്നുവെന്ന് തോന്നിപ്പിക്കേണ്ട മത്സരാര്‍ഥിയുടെ പേരും ബിഗ് ബോസ് നിശ്ചയിച്ചിരുന്നു. ശോഭയെ ആയിരുന്നു അത്. "ഇതൊരു പ്രാങ്ക് ആണ്. ഈ ടാസ്ക് പ്രകാരം ശോഭയെ ആണ് ഭൂരിപക്ഷ അഭിപ്രായ പ്രകാരം നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഈ കത്ത് വായിച്ചതിനു ശേഷം ബസര്‍ കേള്‍ക്കുന്നതിന് മുന്‍പ് ശോഭ അറിയാതെ മറ്റുള്ളവരെ രഹസ്യമായി വിവരം ധരിപ്പിക്കുക. അതിനുശേഷം ഭൂരിപക്ഷ വോട്ടുകള്‍ ശോഭയ്ക്ക് ലഭിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്യുക. പരമാവധി രസകരമാക്കാന്‍ എല്ലാവരും ശ്രമിക്കുക", ബിഗ് ബോസ് ഷിജുവിന് മുന്നില്‍ പ്ലാന്‍ പൂര്‍ണ്ണമായും വെളിപ്പെടുത്തി. തുടര്‍ന്ന് ഗൌരവത്തോടെ പോയി ലെറ്റര്‍ വായിക്കാനും ഷിജുവിനോട് ബിഗ് ബോസ് ആവശ്യപ്പെട്ടു.

കത്ത് വായിച്ചുകേള്‍ക്കെ പല മുഖഭാവങ്ങളായിരുന്നു മത്സരാര്‍ഥികളുടേത്. കത്ത് വായിച്ചുതീര്‍ന്നതും അത്ഭുതത്തോടെയും കൌതുകത്തോടെയും ഷിജുവിന്‍റെ മുഖത്തേക്ക് നോക്കിയ അഖിലിനെയും പ്രേക്ഷകര്‍ കണ്ടു. ഉള്ളതാണോ എന്ന ചോദ്യരൂപത്തിലാണ് അഖില്‍ നോക്കിയത്. സംശയമുള്ളവര്‍ക്ക് കത്ത് വായിച്ചുനോക്കാമെന്ന് കത്ത് ഉയര്‍ത്തിക്കാട്ടി ഷിജു മറുപടിയും പറഞ്ഞു. തുടര്‍ന്ന് തനിക്ക് നടപ്പാക്കാനായി ലഭിച്ച സീക്രട്ട് ടാസ്ക് പ്ലാന്‍ ഷിജു ആദ്യമായി വിവരിച്ചതും അഖിലിനോടായിരുന്നു. സ്മോക്കിംഗ് റൂമില്‍ എത്തിയാണ് ഷിജു അഖിലിനോട് പ്ലാന്‍ പറഞ്ഞത്. 

ALSO READ : 'എന്നോടുള്ള ദേഷ്യമാണ് നിങ്ങളിലേക്ക് വരുന്നത്'; ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് അഖില്‍ മാരാര്‍

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ