
ബിഗ് ബോസ് സീസൺ മൂന്നിൽ ശക്തമായ മത്സരാർത്ഥികളിൽ ഒരാളാണ് ഡിംപൽ. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചില സംഭവ വികാസങ്ങൾ ഡിംപലിന്റെ പ്രേക്ഷക പ്രിയം കുറച്ചോ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ സംശയം.
ദോശയുമായി ബന്ധപ്പെട്ട് ഡിംപൽ ഫിറോസിനോട് നടത്തിയ തർക്കമായിരുന്നു കാരണം. ഏഞ്ചൽ ദോശയെടുക്കാൻ വന്നപ്പോൾ, അത് പെട്ടെന്ന് എുടുത്ത്കൊടുക്കാതെ നിർത്തിയെന്നായിരുന്നു ഫിറോസ് പറഞ്ഞത്. എന്നാൽ ഡിംപൽ ആണ് എനിക്ക് ദോശ തന്നതെന്ന് ഏഞ്ചൽ പറഞ്ഞിരുന്നു. എന്നാൽ ഫിറോസ് പറഞ്ഞത് കൊടുക്കാതെ കുറച്ചധികം നേരം ഡിംപൽ ഏഞ്ചലിനെ നിർത്തിയെന്നും അപ്പോഴാണ് ഞാൻ ഇടപെട്ടതെന്നുമാണ്.
ബിഗ് ബോസ് വീട്ടിൽ ഈ ചർച്ചകളെല്ലാം പൊടിപൊടിക്കുമ്പോൾ, വീടിന് പുറത്തുള്ള ഡിംപലിന്റെ സഹോദരി തിങ്കൾ ഭാലിനും ചിലത് പറയാനുണ്ട്. ആദ്യം തന്നെ ഇഷ്ടപ്പെട്ട മത്സരാർത്ഥികളിൽ ഒരാളാണ് സൂര്യയെന്നും തിങ്കൾ പറയുന്നു. ഏറെ ഇഷ്ടമായ മറ്റൊരു മത്സരാർത്ഥി മണിക്കുട്ടനാണെന്നും തിങ്കൾ പറയുന്നു.
ഡിംപലും ഫിറോസും തമ്മിലുള്ള ഇഷ്യൂവിനെ കുറിച്ചും തിങ്കൾ പറഞ്ഞു. ഡിംപലിന് ഫിറോസിനെ പിടിച്ചില്ലെന്നത് വ്യക്തമാണ്. അയാൾ വിഷമാണെന്ന് അവൾ പറയുന്നുമുണ്ട്. നേരത്തെ അറിയാവുന്ന ഏഞ്ചലുമായുള്ള സംസാരത്തിനിടയിൽ എന്തിനാണ് മൂന്നാമതൊരാൾ അനാവശ്യമായി ഇടപെടുന്നതെന്നും തിങ്കൾ ചോദിക്കുന്നു. വിമർശിക്കുന്നവർ ഷോ ഒന്നുകൂടി കാണണമെന്നും സ്വയം വില കളയരുതെന്നും തിങ്കൾ പറയുന്നുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ